ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സയൻസ് ക്ലബ്

ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5 മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.

ഹരിത ക്ലബ്

2023 - 24 അധ്യയന വർഷത്തിൽ ഹരിത ക്ലബ് നോഡൽ ഓഫീസറായി ശ്രീമതി ലില്ലി ഹെപ്സി ഭായി ടീച്ചർ തെരഞ്ഞെടുക്കപ്പെടുകയും 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ നിന്നും 45 കുട്ടികളെ ഹരിത ക്ലബ് അംഗങ്ങളായി ചേർക്കുകയും 6A യിലെ ജുമാന ഫാത്തിമയെ ലീഡർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ആയി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ ഉള്ള ബോധവൽക്കരണം നൽകുകയും സബ് ലീഡർ നിരീക്ഷിക്കുകയും ചെയ്യുന്നു. സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ നടത്തുകയും ഉണ്ടാകുന്ന മാലിന്യങ്ങൾ ക്ലബ് അംഗങ്ങൾ തരംതിരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

      ഹരിത ക്ലബ് അംഗങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ പച്ചക്കറി കൃഷി നടത്തുന്നു. ചെടിച്ചട്ടികളിൽ ജൈവവളം ചേർത്തിളക്കിയ മണ്ണ് നിറച്ച് പാകി മുളപ്പിച്ച തൈകൾ നടുകയും ദിവസവും രാവിലെയും വൈകുന്നേരവും ആവശ്യത്തിന് വെള്ളം നൽകുകയും ചെയ്യുന്നു. കുട്ടികൾ തയ്യാറാക്കിയ കീടനാശിനികൾ ഉപയോഗിക്കുന്നു. ഓരോ ഘട്ടവും ആവശ്യമായ വളപ്രയോഗം നടത്തുന്നു. വിളവെടുപ്പിന് ഭാഗമായി വരുന്ന ചീര കൃഷി ഹരിത ക്ലബ് അംഗങ്ങളുടെ പ്രവർത്തന വിജയത്തിന് ഉദാഹരണമാണ്.