കൂ‍ടുതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിന്റെ ലഘു ചരിത്രം.

പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനിക്കു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെപ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം 86     ആൺകുട്ടികളും.  43  പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപ പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ   എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2018 ജൂലൈ 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നിയും നിലവിലെ മാനേജറുമായ സൗദാമിനി ടീച്ചർ സ്കൂൾ മാനേജരായി നിയമിതയായി..

പ്രഥമ വിദ്യാർ‍ത്ഥി ശ്രീ ഉമ്മർ കെ പി S/O അബ്ദുല്ല ഹാജി പുല്ലമ്പി

         കർഷകരുടെയും പിന്നാക്ക/ആദിവാസി  വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. ചെമ്പകമൂല,ചെറുവേരി,അരമ്പററകുന്ന്,പുതുശ്ശേരിക്കടവ്,പുതുക്കോട്ട് കുന്ന്,പതിനാറാം മൈൽ, കേഴയാട്ടുകുന്ന്,പ്ലാത്തോട്ടം,ആനപ്പാറ,പാണ്ടൻകോട്,ഉക്കിനി,ചുണ്ടക്കണ്ടി,പുത്തൻ മുറ്റം,തേർത്ത് കുന്ന്   എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു.

   പ്രവർത്തനങ്ങളിൽ എന്നും ന്യൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന ഈ സ്ഥാപനത്തിന് അനേകം സംസ്കാരം സമ്പന്നരെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിന്റെ ഇതുവരെയുള്ള വളർച്ചയ്ക്ക് മാനേജ്മെന്റ്,പിടിഎ,എസ് എസ് എ,എസ്എസ്കെ, എം എൽ എ മാരുടെ പ്രാദേശിക വികസന ഫണ്ട് മുതലായ സംവിധാനങ്ങളുടെ നേതൃത്വപരവും സാമ്പത്തിക പരവുമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്.

       പ്രത്യേക പരിഗണന അർഹിക്കുന്ന പണിയ വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ കൂടുതൽ തൽപരരാക്കുന്നതിനും അവര് മുഖ്യധാരയിലെത്തിക്കുന്നതിനുമായി 2007-08,2008-09 അദ്ധ്യയന വർഷങ്ങളിൽ   ഈ വിദ്യാലയം ഏറ്റെടുത്ത് നടപ്പാക്കിയ "കൈത്താങ്ങ്","കൈവിളക്ക്" എന്നീ പ്രോജക്ടുകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും നേതൃത്ത്വം നൽകിയ അധ്യാപിക ബീന ടീച്ചർ  ദേശീയ അധ്യാപക അവാർഡിന് അർഹത നേടുകയും ചെയ്തു.

 

"https://schoolwiki.in/index.php?title=കൂ‍ടുതൽ_വായിക്കാം&oldid=2223492" എന്ന താളിൽനിന്ന് ശേഖരിച്ചത്