Schoolwiki സംരംഭത്തിൽ നിന്ന്
പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.