കൂടുതൽ വായിക്കുവാൻ/

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15247SREE (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും   എഴുതപ്പെട്ടതാവണം. വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും 1949 ആണ് തുടക്കവർഷമായി  കാണുന്നത്. എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ  വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വിദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു .

സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി. ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. മങ്കുഴി വട്ട അബൂബക്കർ സാമാന്യം   ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുവാൻ/&oldid=2223121" എന്ന താളിൽനിന്ന് ശേഖരിച്ചത്