എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
ലോക അറബിഭാഷ ദിനം/അലിഫ് അറബിക് ക്ലബ്ബ്
ഡിസംബർ 18ന് ലോക അറബിഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അറബി ഭാഷ ദിനം വിപുലമായി ആഘോഷിച്ചു .കല ടീച്ചറുടെ അദ്ധ്യക്ഷതയിൽ റാഫി മാഷ് സ്വാഗതവും എച്ച് എം ശ്രീലത ടീച്ചർ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂളിലെ മറ്റ് അധ്യാപകർ കുട്ടികളോട് അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .ചടങ്ങിൽ റഷീദലി മാഷ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പദപയറ്റ്, പദനിർമ്മാണം, ക്വിസ് മത്സരം , കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി .സമ്മാനം വിതരണം ചെയ്തു.