ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രൈമറി/വിദ്യാരംഗം‌

14:50, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16046-hm (സംവാദം | സംഭാവനകൾ) (ഈ വർഷത്തെ വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനദിനത്തിൽ ശ്രീമതി രമ ചെപ്പ് ( സാഹിത്യകാരി, അധ്യാപിക) നിർവഹിച്ചു. കുട്ടികൾക്കും അമ്മമാർക്കും പ്രത്യേകം സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു. അമ്മമാരുടെ സബ്ജില്ലാതല സാഹിത്യ പ്രശ്നോത്തരിയിൽ പങ്കെടുത്ത ദീപ്തി (M/o അഗ്നിവേശ്)  രണ്ടാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വായന മാസാചരണ പരിപാടിയുടെ ഭാഗമായി വായന അനുഭവം പങ്കുവയ്ക്കൽ,വായന പതിപ്പ് തയ്യാറാക്കൽ,കഥ, കവിത അവതരണം, നാടൻപാട്ട് കഥാപാത്രവിഷ്കരണം,  കാവ്യാഞ്ജലി എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങൾ വാക്കുകളിലൂടെ,ബഷീർ പുസ്തക പരിചയം,ബഷീർ പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ജൂലൈ 27 വ്യാഴാഴ്ച നടന്ന ഭാഷാ പ്രതിഭാ നിർണയ പരീക്ഷയിൽ (വാങ്മയം) സാധിക, മയൂഖ എന്നിവർ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.. വിദ്യാരംഗം സബ്ജില്ല സർഗോത്സവത്തിൽ കഥാരചനയിൽ  അർജുൻ പി വി യും പുസ്തകാസ്വാദനത്തിൽ മയൂഖ എം എസും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.