(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത -
ആദ്യാക്ഷരം പകർന്നു തന്ന നാൾ തൊട്ട് ഓർമ്മച്ചെപ്പിലടച്ചു വെച്ചോരനുഭവക്കൂട്ടുകൾ ഒത്തുചേർന്നൊരൈ സ്ക്രീമിനൊപ്പം നുണച്ചിറക്കbവാനായുള്ള " സെൻറ്റോഫ് '!ക്ലാസിലെ കേമൻ ഞാൻ തന്നെയെന്നഭിമാനപൂർവ്വം സമ്മാനപ്പൊതി വാങ്ങി ആഹ്ലാദിക്കുവാനായുള്ള വാർഷിക പരീക്ഷകൾ ! കാലമേറെ കടന്നു പോയ് പിന്നെ തിരിഞ്ഞൊന്നു നോക്കുമ്പോൾ ഓർമയ്ക്കു തിളക്കം കൂട്ടുവാനായ് ടീച്ചറോ ടൊന്നിച്ചു ചേർന്നുള്ള ക്ലാസ് ഫോട്ടോ! പാട്ടും കഥയും നൃത്തവുമൊത്തുള്ള ആടിത്തിമർക്കലിൻ വേദിയൊരുക്കുന്ന നാട്ടാർ കാൺകെ കുട്ടിപ്പോലീസിൻ വേഷം കെട്ടും വാർഷികാഘോഷ ഘോഷങ്ങൾ 1 കളിച്ചും ചിരിച്ചും കഥ പറഞ്ഞും കളിക്കൂട്ടരായ് മാറിയ ടീച്ചർമാർക്കൊപ്പം കാഴ്ചയുടെ നേരനുഭവങ്ങൾ പകരുന്ന പഠനോ ല്ലാ സയാത്രകൾ | ഒക്കെയും ലോക്ക് ഡൗണിലാക്കി നീ കൊറോണേ ആഗോള ഭീതിവിതച്ചു നീ വന്നീ നാളികേരത്തിൻ്റെ നാട്ടിലും ആശങ്ക മാറ്റാതെ തുടരുന്നുവല്ലോ....: ഒടുവിലിതാവേന ലവധിയിൽ കൂട്ടുകാർക്കൊപ്പം കൂടുവാനാവാതെ യാത്രകളൊന്നും ചെയ്യുവാനാവാതെ പാർക്കിലൊന്നുല്ലസിക്കുവാനാവാതെ പിറന്നാൾക്കോടി യുടുക്കുവാനാവാതെ വിവാഹ സൽക്കാരമൊന്നുമില്ലാതെ വിഷുവിൻഘോഷമാം പടഹധ്വനികളും മത്താപ്പൂത്തിരിച്ചിരികളുമില്ലാതെ ... വീട്ടിലടച്ചിനിയെത്ര നാൾ ഞങ്ങളെ പൂട്ടിയിടും നീ കൊ റോണേ?