ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu. (സംവാദം | സംഭാവനകൾ) (' == '''വിദ്യാരംഗം കലാ സാഹിത്യ വേദി''' == വിദ്യാർത്ഥികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എൽ.പി പുതിയ കടപ്പുറം നോർത്ത് സ്കൂളിൽ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എൽ.പി പുതിയ കടപ്പുറം നോർത്ത് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി 6- 6-2023 ന് രൂപീകരിച്ചു. സഫ മിൻഹ (4A) എന്ന കുട്ടിക്ക്ക്ലബ്ബിൻ്റെ നേതൃസ്ഥാനം നൽകി.

ജൂൺ 19 വായനാദിനത്തിൻ്റെ അന്നു മുതൽ ഒരാഴ്ചയോളം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത തരം പരിപാടികൾ നടന്നു.

അമ്മ വായന, പദ പരിചയം തുടങ്ങിയവ അതിൽ ശ്രദ്ധേയമായിരുന്നു.

ബഷീർ ദിനം,യോഗദിനം, ലഹരി വിരുദ്ധ ദിനം എന്നിവ വിദ്യാലയത്തിൽ ആചരിച്ചത് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു.

കുട്ടികളിലെ സർഗാത്മകത വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളായ കുട്ടി വായന, വായനാക്കുറിപ്പ് എന്നിവ ക്ലബ്ബിൻ്റെ നേതൃത്യത്തിൽ നടത്തിവരുന്നുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം 1 - 08 -2023 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.പ്രസിദ്ധ കലാകാരനും അധ്യാപകനുമായ ശ്രീ ഷാജി മാധവൻ സാറായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഒട്ടേറെ കലാ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.ആഗസ്ത് 6,9 തിയ്യതികളിൽ ഹിരോഷിമാ നാഗസാക്കി ദിനത്തിന് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. ഓണാഘോഷ പരിപാടി വളരെ ഭംഗിയായി നടത്താൻ ക്ലബ്ബിന് കഴിഞ്ഞു.

കേരളപ്പിറവി ദിനം, ശിശുദിനം, ക്രിസ്തുമസ് തുടങ്ങി എല്ലാത്തരം ദിനാഘോഷ പരിപാടികളും

സ്കൂളിൽ ഏറ്റെടുത്തു നടത്തിയത് വിദ്യാരംഗം കലാ സാഹിത്യ വേദി തന്നെയാണെന്ന് നിസ്സംശയം പറയാം.

കുട്ടികളെ മികച്ച രീതിയിൽ സബ് ജില്ലാതല കലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. അതിൽ വമ്പൻ നേട്ടം കൈവരിക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്നത് അഭിനന്ദനാർഹം തന്നെയാണ്.

പഠനോത്സവത്തിൻ്റെ ഭാഗമായി ഗണിതം, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിഷയങ്ങളിലെ കലാ സാഹിത്യ പ്രകടനങ്ങൾ സ്കൂളിൽ അരങ്ങേറി. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇതിനെല്ലാം നേതൃസ്ഥാനം വഹിച്ചത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണെന്ന് അഭിമാനപൂർവം പറയാം.പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഈ അധ്യയന വർഷം മുഴുവൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം കുട്ടികളിലെ സർഗാത്മകതയെ തൊട്ടുണർത്തുന്നവയായിരുന്നു.