എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19634 (സംവാദം | സംഭാവനകൾ) ('2023-24 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിങ്ങ് നടന്നു. അതിൻ്റെ ഭാഗമായി സ്കൂളിൽ കുട്ടികളെ 8 (കൂട്ടങ്ങൾ) ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിങ്ങ് നടന്നു. അതിൻ്റെ ഭാഗമായി സ്കൂളിൽ കുട്ടികളെ 8 (കൂട്ടങ്ങൾ) ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. വിദ്യാരംഗം സബ്ജില്ലാ കൺവീനർമാരുടെ മീറ്റിങ്ങ് നടന്നതിലൂടെ ഗ്രൂപ്പിൽ വരുന്ന ഓരോ പരിപാടികളും നല്ല രീതിയിൽ സ്കൂളിൽ നടത്താൻ സാധിച്ചു. വിദ്യാരംഗം സബ് ജില്ലാ തല ഉദ്ഘാടനം എ.എം എൽ പി എസ് കുണ്ടൂർ നടുവീട്ടിൽ സ്കൂളിൽ വച്ച് വളരെ ഭംഗിയായി നടന്നു.

        എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വായനാ മത്സരം സംഘടിപ്പിച്ചു.

വിജയികൾക്ക് സമ്മാനദാനവും നടത്തി. ബഷീർ ദിനവും ചാന്ദ്രദിനവും വളരെ 'ഭംഗിയായി നടത്തുവാൻ സാധിച്ചു.

            തുടർന്ന് പഞ്ചായത്ത് തല  കലാമേളയോടൊപ്പം തന്നെ " സർഗ്ഗോത്സവം"

എന്ന പേരിൽ വിദ്യാരംഗം ശില്പശാല സംഘടിപ്പിക്കുകയും ശില്പശാലയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

           വാങ്മയം പ്രതിഭാ നിർണ്ണയ പരീക്ഷ  സ്കൂൾ തലത്തിൽ നടത്തുകയും വിജയികളായ രണ്ടു പേരെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും സാധിച്ചു.