എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Clubes}]
ക്ലബ്ബുകൾ
കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിലും മികച്ച പങ്ക് ക്ലബ്ബുകൾക്ക് ഉണ്ട്.വിവിധ മത്സരങ്ങളിലേക്ക് ഏറ്റവും മികച്ച വരെ കണ്ടെത്തുന്നതും ക്ലബ്ബ് പരിപാടികളുടെ ഭാഗമായിട്ടാണ്. അധ്യാപകർക്കുള്ള അവധിക്കാല പ്രവർത്തനങ്ങളിൽ ക്ലബുകളുടെ പ്രവർത്തനങ്ങൾ നമ്മൾ വിജയകരമായി പൂർത്തീകരിച്ചു. ഓരോ ക്ലബ്ബിന്റേയും പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് PDF ആക്കി അയക്കുന്നു. (കൂട്ടിച്ചേർക്കലുകൾക്ക് വിധേയമാണ്) Index Page ൽ ഓരോ ക്ലബ്ബിനും നേരെ click ചെയ്താൽ പ്രവർത്തനങ്ങൾ കാണാവുന്നതാണ്.
ശുചിത്വ ക്ലബ്
👉 സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക.
👉 Toilet വൃത്തിയായി സൂക്ഷിക്കുക.
👉 ഭക്ഷണ വേസ്റ്റ് ഇടുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക.
👉അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
👉ക്ലാസ്റൂം വൃത്തിയാണെന്ന് ഉറപ്പു വരുത്തുക.
👉വ്യക്തി ശുചിത്വം.
👉 വൃത്തി നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം ആണല്ലോ.
👉 സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ നാം ഓരോരുത്തരുടെയും കടമയാണ്.
👉 തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ആ ദിവസം ഡ്യൂട്ടിയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ രാവിലെയോ അല്ലെങ്കിൽ 3 .30 ന് ശേഷമോ സ്കൂൾ പരിസരം വൃത്തിയാക്കണം.
👉 ക്ലാസ് റൂമുകൾകൾ അതാത് ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ദിവസവും വൃത്തിയാക്കണം.
👉 ക്ലാസ് റൂമുകൾ വൃത്തിയാക്കുമ്പോൾ കരടുകൾ വരാന്തയിലേക്ക് മുറ്റത്തേക്ക് കളയുന്നത് ടീച്ചർമാർ ശ്രദ്ധിക്കണം.
👉 വരാന്ത എല്ലാദിവസവും ക്ലീൻ ചെയ്യാൻ സുലേഖതാത്തയെ ഏർപ്പെടുത്തണം.
👉 ഐ.ടി ലാബ് കമ്പ്യൂട്ടർ ടീച്ചർ വൃത്തിയാക്കണം.
👉 മുകളിലെ ക്ലാസിൽ നിന്നും വെള്ളവും പേപ്പറുകളും താഴേക്കു വലിച്ചെറിയുന്നത് മുകളിലെ ക്ലാസ് ടീച്ചർ ശ്രദ്ധിക്കണം . അതിന് അവർ ഒരു സ്റ്റുഡൻറ് പോലീസിന് ഏർപ്പെടുത്തണം.
👉 എല്ലാ മാസത്തിലെയും അവസാന ദിവസം ഡ്രൈഡേ ആക്കണം.
👉 ഉച്ചഭക്ഷണം കുട്ടികൾ കളയുന്നത് ടീച്ചർമാർ ശ്രദ്ധിക്കണം .ഓരോ ക്ലാസിലും ഉച്ചഭക്ഷണ വേസ്റ്റ് ഒഴിവാക്കാൻ ഒരു സംവിധാനം ഉണ്ടാക്കിയാൽ ആരൊക്കെ ഭക്ഷണം
കളയുന്നത് എന്ന് കണ്ടെത്താൻ സാധിക്കും .
👉 ബാത്റൂം എല്ലാ ദിവസവും വൈകിട്ട് പൈപ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കാൻ പ്രീപ്രൈമറി ആയമാരെ ഏർപ്പെടുത്തണം. അല്ലെങ്കിൽ ഇതിൽ ഡ്യൂട്ടിയുള്ള അധ്യാപകർ വെള്ളം
ഒഴിക്കണം. എല്ലാ ആഴ്ചയിലും ബാത്ത്റൂം ക്ലീൻ ചെയ്യാനുള്ള ആളെ ഏർപ്പെടുത്തണം.
👉 കുട്ടികൾ എല്ലാ ദിവസവും കുളിച്ചു വരുന്നുണ്ടോ എന്ന് ക്ലാസ് അധ്യാപകർ നിർബന്ധമായും ശ്രദ്ധിക്കണം. അവരുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കിയിട്ടുണ്ട് എന്ന് ശ്രദ്ധിക്കണം.
👉 ആഴ്ചയിൽ SRG യിൽ ഇതിനെക്കുറിച്ച് ഒരു ചർച്ച അത്യാവശ്യമാണ്.
👉 എല്ലാ അസംബ്ലിയിലും ശുചിത്വത്തെക്കുറിച്ച് കുട്ടികളോട് പറയണം.
👉 അടുക്കള വൃത്തിയായി സൂക്ഷിക്കാൻ കോമള ചേച്ചിയോട് പറയണം.
👉 ഭക്ഷണ വേസ്റ്റ് ഒഴിവാക്കുന്നത് ശ്രദ്ധിക്കാൻ സ്റ്റുഡൻസ് പോലീസിനെ ഏർപ്പെടുത്തണം
👉 ഗ്രൗണ്ടിലെ ഇരിപ്പിടം വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
👉 പ്ലാസ്റ്റിക് കവറുകൾ, ബിസ്ക്കറ്റ് റാപ്പുകൾ എന്നിവ പൂർണമായും സ്കൂൾ കോമ്പൗണ്ടിൽ കൊണ്ടുവരുന്നത് ഒഴിവാക്കണം.
👉 പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ബോർഡ് സ്ഥാപിക്കുക.
👉 ശുചിത്വ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൽ നിന്നും ലഭിച്ച ബോക്സുകൾ ഓരോ കോർണറിൽ സ്ഥാപിച്ച് അപ്പോൾ വരുന്ന വേസ്റ്റുകൾ അതിൽ നിക്ഷേപിക്കാൻ കുട്ടികളോട് പറയണം.
👉 കൈ കഴുകുന്ന പൈപ്പിന്റെ അടുത്ത് സോപ്പ് വെക്കണം.
Information Technology
👉 സമ്പൂർണ
👉 സമഗ്ര
👉 school Time Table
👉 school കലണ്ടർ
👉 സ്കോളർഷിപ്പുകൾ
👉 Teachers IT Training
👉 അവധിക്കാലത്ത് അധ്യാപകർക്കുള്ള ട്രെയിനിങ് ഓൺലൈനായി നൽകുന്നുണ്ട്.
👉 ഓരോ ക്ലാസിനും ആവശ്യമായ ITറിസോഴ്സുകൾ കണ്ടെത്തുകയും അധ്യാപകർക്ക് വിതരണം നടത്തുകയും ചെയ്യുന്നു.
👉 സ്കൂൾ കലണ്ടർ നിർമാണം പുരോഗമിക്കുന്നുണ്ട് , ക്ലാസ്കലണ്ടർ മാതൃക നിർമ്മിച്ചു കഴിഞ്ഞു.
👉 ഓരോ ക്ലാസിലെയും IT സംബന്ധമായ പ്രവർത്തനങ്ങൾ monthly SRGയിൽ വിലയിരുത്തുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
👉 കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പഠനം ഫലപ്രദമായി നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
👉 സമ്പൂർണ്ണ, സമഗ്ര, സ്പാർക്ക്, സഹിതഠ, സമന്വയ, വിവിധ സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് അധ്യാപക വേണ്ട സഹായങ്ങൾ ചെയ്യുന്നു.
👉 സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾ നിർവ്വഹിക്കുന്നു.
👉 സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ക്ലാസ് അടിസ്ഥാനത്തിൽ IT മേള നടത്തുന്നു.
👉 ദിനാചരണവുമായി ബന്ധപ്പെട്ട് digital colouring,drawingമത്സരങ്ങൾ നടത്തുന്നു.
Language Club
👉 വിദ്യാരംഗം
👉 രചനാ മത്സരങ്ങൾ
👉 മാസിക
👉 ബാലസഭ
👉 നാടൻപാട്ട് ഉത്സവം
👉 വായനാവാരത്തോടനുബന്ധിച്ച് ഭാഷാ ക്ലബ്ബിന്റെ ഉദ്ഘാടനം നടക്കും.
👉 വായനാ വാരത്തോടനുബന്ധിച്ച് നടത്താവുന്ന പ്രവർത്തനങ്ങൾ
👉 ഭാഷാ കേളി, ലൈബ്രറി ഉദ്ഘാടനം, പതിപ്പ് നിർമ്മാണം, വായനാ ശാലാ സന്ദർശനം ചുമർ പത്ര നിർമ്മാണം, കേട്ടെഴുത്ത് മത്സരം, കഥാ-കവിതാ രചനാ മത്സരം, ലൈബ്രറി
ശാക്തീകരണം, ഭാഷാ കോർണർ ,വായനാ മൂലക്ലാസ്, ലൈബ്രറി, ന്യൂസ് റീഡിംഗ് ,നിമിഷ പ്രസംഗം, പത്രവാർത്ത ക്വിസ് മത്സരം, നാക്കുളുക്കി, കടംകഥാ മത്സരം.
👉 ആസ്വാദന കുറിപ്പ് തയ്യാറാക്കൽ (മത്സരം)
👉 പിന്നോക്കക്കാർക്ക് ( മലയാളത്തിളക്കം)
👉 ഒരു കുട്ടിയുടെ സൃഷ്ടി(എല്ലാ ദിവസവും നോട്ടീസ് ബോർഡിൽ )
👉ക്ലാസ് ബാലസഭ, സകൂൾ ബാലസഭ ,അതിഥി ക്ലാസുകൾ, കലാമേള തയ്യാറെടുപ്പ്, കഥാ കവിതാ രചനാ ക്യാമ്പ്, ക്ലാസ് മികവുകൾ ( അമ്മ ഡയറി,അമ്മ വായന, ഡയറി,ആസ്വാദനക്കുറിപ്പ്)
Sms Club
👉 ശാസ്ത്രമേള
👉 ഗണിത ലാബ്
👉 സയൻസ് ലാബ്
👉 വർക്ക് എക്സ്പീരിയൻസ് ക്യാമ്പ്
👉 ഗണിതം രസകരമാക്കാൻ ക്യാമ്പ്
• കോവിഡ് -19 തത്സമയ കൊളാഷ് നിർമാണം .
• ക്ലബ് ഉദ്ഘാടനം -സമ്മാനവിതരണം (കൊളാഷ് )
• ലാബ് സജീകരണം
• ലാബിലേക്കുള്ള ഉപകരണകൾ ഒരുക്കൽ
• സയൻസ് -മാത്‍സ് കോർണർ
• സയൻസ് കിറ്റ് ,ഗണിത കിറ്റ് -കുട്ടി /ഗ്രൂപ്പ്
• ഗണിതകേളി
• കുട്ടി ശാസ്ത്രജ്ഞൻ-മാസംതോറും
• സ്കൂൾശാസ്ത്രമേള
• ശാസ്ത്രമേള പങ്കെടുക്കുന്ന ഇനങ്ങൾ ലിസ്റ്റ് ചെയ്യൽ- ചുമതലാ വിഭജനം തുല്യമായി
• ഗണിതക്യാമ്പ്
• TLM workshop-ഗണിതം
• ചാന്ദ്രദിനം -ക്വിസ് ,ചുമർപത്രം ,പതിപ്പ് ,കവിത-രചന ,ശേഖരണം ,അഭിമുഖം - ചാന്ദ്രമനുഷ്യൻ,വീഡിയോ പ്രദർശനം .ഫീൽഡ് ട്രിപ്പ് എല്ലാം ക്ലാസ്സിലും .
• ഉല്ലാസഗണിതം ,ഗണിതവിജയം പ്രവർത്തനങ്ങൾ
• പഠനോത്സവത്തിനു ഉത്പന്നങ്ങൾ പ്രദർശിപ്പിക്കൽ
English Club
👉 English Assembly
👉 English Prayer
👉 English magazine
👉 English fest
കുട്ടികൾക് ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യവും അഭിരുചിയും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുന്നത്. ക്ലബ്ബിൽ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും അതിനനുസരിച്ചായിരിക്കും.
👉 ആഴ്ചയിൽ ഒരു ദിവസം English assembly നടത്താവുന്നതാണ്. അസ്സെംബ്ലയിലെ prayer, pledge, news reading, Thought reading മറ്റു പ്രവർത്തനങ്ങൾ എല്ലാം
ഇംഗ്ലീഷിൽ ആയിരിക്കണം.
👉 ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കൂട്ടികളുടെസൃഷ്ടികൾ ഉൾപ്പെടുത്തി English magazine തയ്യാറാക്കാം.
👉 English club ന്റെ ഭാഗമായി English short stories ഉള്ള ഒരുലൈബ്രറിരൂപീകരികാം.
👉 English reading card നിർമാണം.
👉 English conversation skill വർധിപ്പിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.
👉സ്കൂളിൽ ഒരു English Newspaper.
👉 English അക്ഷരങ്ങൾ, വാക്കുകൾ, സെന്റൻസുകൾ, എന്നിവ ഉപയോഗിച്ചുള്ള ഗെയിംസ് ക്ലാസ്സിൽ സംഘടിപ്പിക്കാം.
👉 English fest
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ബിന്റെ "VISION &MISSION 20-22"
• ജൈവ വൈവിധ്യ പാർക്ക് സജീവമാക്കൽ.
• പരിസര പഠനവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളുടെയും നിരീക്ഷണ,പരീക്ഷണങ്ങൾക്കാവശ്യമായ ചെടികൾക്ക് ക്യാമ്പസ്സിൽ ജീവൻ നൽകുക.
• ഔഷധോദ്യാനം
• ജൈവ പന്തൽ
• വിഷരഹിത പച്ചക്കറി കൃഷി സ്കൂളിലും വീട്ടിലും
• സ്കൂൾ തൂണുകളിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ നിർമാണം
• ശലഭോദ്യാനം
• മത്സ്യ കുളം പുനർനിർമാണം
• സ്കൂൾചുറ്റുമതിൽ (അകവും പുറവും )പഠന മൂല്യമുള്ളതാക്കൽ
• വാതിൽ പുറക്ലാസ്സ്‌റൂം ആകര്ഷകമാക്കൽ
അറബിക് ക്ലബ്
👉 Arabic fest
👉 അറബിക് മാസിക
👉 പത്രം
👉 അസംബ്ലി
👉 പ്രാർത്ഥന
കുട്ടികൾക്ക് അറബി ഭാഷയോടുള്ള അഭിരുചിയും താല്പര്യവും വർധിപ്പിക്കുന്നതിനും അവരുടെ ഇൻ്ററാക്ടീവ് സ്കിൽസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുമാണ്
ഈ ക്ലബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
• അറബിക് അസംബ്ലി
മാസത്തിൽ ഒരു ദിവസം Arabic assembly നടത്താവുന്നതാണ്.
(All activities are in Arabic). Including prayer, pledge, news reading .....etc .....
• Arabic Reading Card നിർമ്മാണം.
• STD 1 മുതൽ STD 4 വരെയുള്ള കുട്ടികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി Arabic magazine.
• Arabic language interactive skill വർധിപ്പിക്കുന്നതിന് വിനിമയ നൈപുണിയിൽ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു.
• വിവിധ പാഠഭാഗങ്ങളിലെ ഭാഷാ 1.കേളികൾ (discourse) ഉപയോഗിച്ചുള്ള games ക്ലാസിൽ സംഘടിപ്പിക്കുന്നു.
• Arabic Language (Day December – 18)
UN അംഗീകൃത ഭാഷ എന്ന നിലയ്ക്കും 22 ലോക രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ എന്ന നിലയ്ക്കും ഇഗ്ലീഷിനോടൊപ്പം തന്നെ ലോക വ്യാപാര രംഗത്ത് വിനിമയം ചെയ്യുന്ന അറബി ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അന്നേ ദിവസം അറബിക് ഫെസ്റ്റ് സംഘടിപ്പിച്ച് ഭാഷായുടെ സർഗ രുചികളെ അനുഭവിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യവഹരിക്കാം.
• അറബികലാമേളയ്ക്ക് മാറ്റുരയ്ക്കാൻ സർഗശേഷിയുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക ഭാഷാപോഷണം.
• ലൈബ്രറിയിൽ L Pതലത്തിലേക്ക് പറ്റിയ കൂടുതൽ അറബിക്പുസ്തകങ്ങൾ ഉൾപ്പെടുത്തി കഥ - ക്വിസ്സ് - ചെറു വിവരണങ്ങൾ - ചിത്രവായന - കവിത - പദ്യം എന്നിവയ്ക്ക് അധിക അവസരം നല്കാവുന്നതാണ്.
• അറബിക് ക്വിസ്സ്
ചോദ്യങ്ങൾ ലിസ്റ്റ് ചെയ്ത് മെഗാ ക്വിസ്സിനു സമാന്തരമായി നടത്താവുന്നതാണ്.
Discipline
👉 അസംബ്ലി അച്ചടക്കത്തോടെ നടത്തുക.
👉 Mass Drill
👉 Student Police
👉 സ്കൂൾ വിടുന്ന സമയത്തെ അച്ചടക്കവും റോഡ് ക്രോസ് ചെയ്യിപ്പിക്കലും
👉 അച്ചടക്കം -സ്കൂൾ സമയത്തെ
👉 അസംബ്ലി അച്ചടക്കത്തോടെ നടത്തുക.
👉 ക്ലാസിൽ നിന്നും അസംബ്ലിക്ക് വരുന്നതും തിരിച്ച് പോവുന്നതും വരിവരിയാരിക്കണം അത് ശ്രദ്ധിക്കാൻ student Police നെ ഏർപ്പെടുത്തണം.
👉 എല്ലാ ആഴ്ച്ചയിലും 2 പ്രാവശ്യം അസംബ്ലി ഉണ്ടായിരിക്കണം.
Student policeന്റ ചുമതലകൾ
* അസംബ്ലിയിൽ കുട്ടികളെ വരി നിറുത്തൽ.
* ഉച്ചഭക്ഷണ സമയത്ത് ക്ലാസ്നിയന്ത്രണം.
* ഭക്ഷണം വേയ്സ്റ്റാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കൽ.
* വൈകിട്ട് സ്ക്കൂൾ വിടുന്ന സമയത്ത് കാസിൽ നിന്നു തന്നെ കുട്ടികളെ വരിയായി നിറുത്തൽ.
* മുകളിലെ ക്ലാസിലെ കുട്ടികൾ കോണിയുടെ അടുത്തുള്ള പുറത്തേക്കുള്ള വാതിലൂടെ പോവൽ.
* വൈകീട്ട് സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ വരിനിറുത്തൽ ,' Road crossing'
* സ്ക്കൂളിലെ എല്ലാ പരിപാടികളിലും കുട്ടികളെ നിയന്ത്രിക്കൽ.
👉 വണ്ടികളിൽ പോവുന്ന കുട്ടികളെ അതാതു ഡൈവർമാർ ക്ലാസിൽ നിന്ന് വിളിച്ചു കൊണ്ടു പോണം.
👉 മറ്റുവാഹനങ്ങൾ സ്കൂൾ കോംബിണ്ടിൽ കയറുന്നത് ഒഴിവാക്കണം.
👉ആഴ്ച്ചയിൽ സ്റ്റുഡന്റ് പോലീസിന്റെ Meeting വിളിക്കണം.
👉 ഒരു അച്ചടക്ക മര്യാദകളെ കുറിച്ചുള്ള ഒരു ക്ലാസ് രക്ഷിതാക്കൾക്ക് ആദ്യം നൽകണം.
👉 കുട്ടികളുടെ അച്ചടക്കത്തിന്റെ കാര്യത്തിൽ ഓരോ അധ്യാപകരും പ്രത്യേകം ശ്രദ്ധ കൊടുക്കണം.
👉 Monthly Srg യിൽ ഓരോ മാസത്തേയും കുട്ടികളുടെ അച്ചടക്കത്തിന്റെ കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമുള്ള പ്രവർത്തനങ്ങൾ കൂട്ടി ചേർക്കുകയും ചെയ്യുന്നു.