Schoolwiki:എന്റെ സ്ക്കൂൾ 2016

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47236 (സംവാദം | സംഭാവനകൾ)
എന്റെ സ്ക്കൂൾ 2016
വിലാസം
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201747236



ചരിത്രം

മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തില്‍ പുളളിയിലങ്ങാടിയില്‍ ഏകാധ്യാപക വിദ്യാലയമായി 1884ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പില്‍ക്കാലത്ത് എല്‍പി സ്കൂളുകള്‍ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയര്‍ന്ന ക്ലാസ് നാലാംതരമായി മാറി. 1960കളില്‍ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് സ്കൂള്‍ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നല്‍കിയ 60 സെന്‍റ് സ്ഥലത്ത് സര്‍ക്കാര്‍ വക കെട്ടിടം പണിയുകയും 1972ല്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.

പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെണ്‍കുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളില്‍ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളില്‍ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു     ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയില്‍ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്..


ഭൗതികസൗകര്യങ്ങള്‍

45സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 14ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കൂടാതെ പാചകപ്പുര , കിണര്‍, ആവശ്യമായ ടോയ് ലറ്റുകള്‍ , കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കുഞ്ഞാറ്റ മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കേളു മാസ്ടര്‍

വഴികാട്ടി

{{#multimaps: 11.30909, 75.82431 | zoom=16 }}

  • മഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂര്‍ റോഡ്)1.2 കി. മീ അകലെയാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്.
"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=220670" എന്ന താളിൽനിന്ന് ശേഖരിച്ചത്