ഉപയോക്താവ്:39241

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39241 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിന്റെ ലഘുചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില ഗ്രാമപഞ്ചായത്തിലെ വില്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൽ. എം. എസ് . എൽ. പി . എസ് . വില്ലൂർ. 1888- ൽ സ്ഥാപിതമായ ഈ വിദ്യാലയം , മേലില ഗ്രാമപഞ്ചായത്തിലെ തന്നെ പ്രാഥമികവിദ്യാലയമാണ് . വിദ്യാലയത്തോട് ചേർന്നുനിൽക്കുന്ന ക്രിസ്ത്യൻപള്ളി പാരമ്പര്യത്തിന്റെ തെളിവായി തലയുയർത്തി നിൽക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുനരുദ്ധരിക്കാൻ സാധിക്കൂ എന്ന ദാർശനിക ചിന്തയോടെ നൂറ്റാണ്ടുകൾക്കുമുമ്പ് വിദേശമിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യ അഭ്യസിക്കുവാൻ ഈ പൊതുവിദ്യാലയം അവസരമൊരുക്കി. കർഷകരും, കൂലിപ്പണിക്കാരും, കശുവണ്ടി തൊഴിലാളികളും, നിർദ്ധനരുമായ ജനങ്ങളെ ഉന്നതിയിലേക്ക് നയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ആത്മീയ രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും ആരംഭകാലം മുതൽ ഈ സ്കൂൾ മികവ് പുലർത്തുന്നുണ്ട്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ നൂറിൽപ്പരം വിദ്യാർത്ഥികൾ പഠിതാക്കളായുണ്ട്. എൽ. എസ്. എസ് പരീക്ഷകൾ, പ്രതിഭാനിർണ്ണയ പരീക്ഷകൾ, വിജ്ഞാനോത്സവം, കലോത്സവങ്ങൾ ഇവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നുണ്ട്. വിദ്യാലയത്തിന്റെയും ഈ നാടിന്റെയും ചരിത്രം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:39241&oldid=2202707" എന്ന താളിൽനിന്ന് ശേഖരിച്ചത്