സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33020 (സംവാദം | സംഭാവനകൾ) ('ലഹരിയുടെ കൂട്ടാളികള്‍ ഇന്ന് ഇടപ്പുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിയുടെ കൂട്ടാളികള്‍


            ഇന്ന് ഇടപ്പുളശ്ശേരി തറവാട് സന്തോഷത്തിന്റെ അങ്ങേ അറ്റത്താണ്. അവര്‍ക്ക് പ്രിയപ്പെ‍ട്ട കൊച്ചുമോള്‍ പത്ത് വര്‍ഷത്തിന് ശേഷം തിരിച്ച് വരുകയാണ് . തറവാട്ടില്‍ എത്തിയ എനിക്ക് വലിയ സ്വീകരണം തന്നെയാണ് മുത്തശ്ശി ഒരുക്കിയത്. യാത്രാക്ഷീണം കാരണം ഞാന്‍ നേരത്തെ കിടന്നുറങ്ങി . പിറ്റേന്ന് രാവിലെ ഞാന്‍ എന്റെ കൊച്ചു ഗ്രാമം ചുറ്റി കാണാന്‍ ഇറങ്ങി. പ്രകൃതിയുടെ മനോഹാരിത നിരീക്ഷിച്ച്കൊണ്ട് ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് വിളി വന്നത്.മാളു...... എന്ന്. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് വറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഷം  മുന്‍പ് മുംബൈയില്‍ ഞാന്‍ ഒരു മീറ്റിംങ്ങിന് പോയപ്പോള്‍ പരിചയപ്പെട്ട എന്റെ ഒരു സുഹൃത്ത്. അയാള്‍ ​​​​ഏതോ ഒരു സുഹൃത്തിന്റെ വീട്ടില്‍ വന്നതാണ്. തിരിച്ച് പോകുന്ന വഴിയി‍ല്‍ വച്ചാണ് എന്നെ കണ്ടത്. എന്നോട് എന്തൊക്കെയോ അയാള‍്‍‍‍‍‍‍ സംസാരിച്ചു. അത് ഒന്നും ഒാര്‍മയില്ല . പക്ഷേ ഒന്ന് മാത്രം ഒാര്‍മയുണ്ട് ഇവിടെ ഞാന‍്‍‍‍ ചുറ്റി നടന്ന് കണ്ടപ്പോള്‍ എന്റെ ബാല്യം എനിക്ക് ഒാര്‍മ്മ വന്നു. മാഡം എന്ന വാക്ക് .പിന്നിട് ഞാന്‍ അയാളോട് ഒന്നും സംസാരിച്ചില്ല. പതിയെ നടന്ന് ഞങ്ങളുടെ കുളത്തിന്റെ അരികില്‍ വന്നുനിന്നു. മനസില്‍ ഉണങ്ങാതെ നില്‍ക്കുന്ന ഓര്‍മകള്‍ മറക്കാന്‍ ശ്രമിച്ചിട്ടു മറക്കാന്‍ പറ്റാത്ത ഓര്‍മകള്‍അ എന്റെ മുന്നിലൂടെ കടന്നു പോയി. ഒരു നിമിഷ ഞാന്‍ പത്ത് വര്‍ഷം പുറകോട്ടു പോയി.  
                              ഒന്നാ ക്ലാസ്സ് മുതല്‍ എന്റെ  കൂടെയുള്ള എന്റെ പ്രിയ സുഹൃത്ത് പാറു.അച്ഛനും അമ്മയും ഇല്ലാത്ത എന്റെ ജീവിതത്തെ സന്തോഷകരമാക്കി തീര്‍ത്തവള്‍. അവള്‍ എന്റെ ജീവിതത്തില്‍ ഓരൊ നിമിഷവും ഓരോ അത്ഭുതങ്ങള്‍ കാണിച്ചു കൊണ്ടിരുന്നു. എന്റെ ദേഷ്യം അവള്‍ അവളുടെ സ്നേഹം കൊണ്ട് മാറ്റി. എന്റെ ദു​ഖം അവളുടെ സന്തോഷം  കൊണ്ട് മാറ്റി എന്റെ ജിിവിതത്തിന്റെ അര്‍ഥം തന്നെ അവളായിരുന്നു. എന്റെ സ്വന്തം പാറു. 
                             സന്തോഷത്തിന്റെ അങ്ങേ അറ്റത്ത് നിന്ന ഞങ്ങളുടെ ജീവിതത്തില്‍ എപ്പോഴാണ് ദുഖം കടന്ന് കയറിയത് എന്ന് എനിക്ക് അറിയില്ല. അച്ഛന്‍ ഉപേക്ഷിച്ചിട്ട് പോയ അവളെയും ചേട്ടനെയും അമ്മ ഒരുപാട് കഷ്ട പെട്ടാണ് വളര്‍ത്തിയത്. ജീവിതത്തിന്റെ രണ്ട് അറ്റം കുട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ തന്റെ മക്കളെ ശ്രദ്ധിക്കാന്‍ ആ അമ്മക്ക് കഴിയാതെ പോയി . ചേട്ടന് ഒരുപാട് അഴുക്ക് സുഹൃത്തുക്കളെ കിട്ടി. പതിയെ പതിയെ ചേട്ടനെയും അവര്‍ ലഹരിക്ക് അടിമയാക്കി. അന്ന് ഞങ്ങള്‍ പത്താം ക്ലാസ്സിലായിരുന്നു. അവതിക്ക് ഒരു ദിവസം ഞാന്‍ പാറുവിനെ കാണാന്‍ പോകുന്ന വഴിക്ക് ചേട്ടനും കൂട്ടുകാരും മദ്യപിക്കുന്നത് ഞാന്‍ കണ്ടു. ചേട്ടനോട് ഞാന്‍ കുറേ സംസാരിച്ചു.ഇത് ഞാന്‍ പാറുവിനോടും പറഞ്ഞു. എങ്കിലും ചേട്ടന് അത് ഉപേക്ഷിക്കാതിരിക്കാന്‍ പറ്റിയിരുന്നില്ല. 
                  ഞങ്ങളുടെ ഗ്രാമത്തില്‍ ചെറിയ ഒരു കാടുണ്ടായിരുന്നു ഞാനും പാറും അവിടെ കളിക്കുകയായിരുന്നു അവിടെ ചേട്ടനും കൂട്ടുകാരും മധ്യപിക്കുന്നുണ്ടായിരുന്നു . ഇത് പാറു കണ്ടു. അവള്‍ക്ക് ദേഷ്യം വന്നു. അവള്‍ ചേട്ടനെ വിളിക്കാന്‍ പോയി. എന്നാല്‍ അവര്‍ അഞ്ച് പേരും ചേട്ടനെ വിട്ടില്ല. ലഹരിക്ക് അടിമയായിരുന്ന അവര്‍ പാറുവിനെ കയറി പിടിച്ചു. ഇത് എതിര്‍ത്ത ചേട്ടനെ അവര്‍ മര്‍ദിച്ചു. ശബ്ദം കേട്ട് ഓടിചെന്ന എന്നെ ചേട്ടന്‍ തടുത്തു. എന്നെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞ് എന്നോട് എവിടെയെങ്കിലും പോയ് ഒളിക്കാന്‍ പറഞ്ഞിട്ട് ചേട്ടന്‍ പാറുവിന്റെ അടുത്തേക്ക് പോയി.  അവര്‍ ചേട്ടന്റെ തലക്കടിച്ച് ബോധം കളഞ്ഞു. എന്റെ ജീവിതത്തില്‍ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചവള്‍ കരഞ്ഞുകൊണ്ട് എന്നെ ഒന്നും ചെയ്യരുതെ എന്ന് പറയുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു അക്ഷരം പോലുംമിണ്ടാതെ നില്‍ക്കുവാനെ എനിക്ക് കഴിഞ്ഞുള്ളു ജീവശവമായ അവളെ അവിടെ  ഉപേക്ഷിച്ച് അവര്‍ അഞ്ച് പേരും പോയപ്പോള്‍ ഞാന്‍ അവിടെക്ക് ചെന്നു അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു.ലഹരിയുടെ കൂട്ടാളികള്‍ക്ക് എന്തെ ദയതോന്നാഞ്ഞത് എന്നോട്. എന്ത് അവളോട് പറയണം എന്ന്  അറിയാതെ ഞാന്‍ അമ്മയെ വിളിക്കാന്‍ ഓടി.
        ഞാനും അമ്മയും വരുന്നതിന് മുന്‍പ് ഒരു പിടി കയറിനാല്‍ ഇരുവരും തങ്ങുടെ ജീവിതം അവസാനിപ്പിച്ചു . ആടിതൂങ്ങുന്ന മക്കളുടെ ശരീരം കണ്ട അമ്മയുടെ മാനസിക നില തെറ്റി. ആ സംഭവം എന്റെ ജീവിതത്തെ എത്രമാത്രം തളര്‍ത്തി എന്ന് എനിക്ക് മനസിലായി. ആ സംഭവത്തിന് ശേഷം ഞാന്‍ എന്റെ അങ്കിളിന്റെകുടെ അമേരിക്കയ്ക്ക്പോയി. അവിടെ ലഹരിക്കെതിരെ പോരാടി.
                            ഇപ്പോഴും എന്റെ ഓരോ ദുഖത്തിലും അവള്‍ എന്നെ ആശ്വസിപ്പിക്കുന്നതുപോലെ എനിക്ക് തോന്നും. പെട്ടെന്ന് കുുറെ മഴതുളളികള്‍ എന്റെ ദേഹത്തേക്ക് വീണു. അവള്‍ എന്നെ വീണ്ടും ആശ്വസിപ്പിക്കുകയണ്.
                                
                                ലഹരിയുടെ കുൂട്ടാളികള്‍ ചേര്‍ന്ന് ഇനിയുമൊരു പാറുവിനെ ഉണ്ടാക്കരുത്'