കുരിശുമല തീർത്ഥാടന കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 (സംവാദം | സംഭാവനകൾ)

ക്രിസ്‌തുവിന്റെ പീഡാസഹനത്തെ അനുസ്‌മരിച്ചുകൊണ്ട്‌ നെയ്യാറ്റിന്‍കര രൂപതയില്‍ ഉള്‍പ്പെടുന്ന തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം 21-ന്‌ സമാപിക്കും. നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ സംഗമവേദിയില്‍ നിന്നും നെറുകയിലേക്കുള്ള കുരിശിന്റെ വഴി പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുമ്പോള്‍ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്‌ ദൈവസാന്നിധ്യത്താ ല്‍ ധന്യരാകുന്നു. ബല്‍ജിയംകാരനായ ഫാ. ജോണ്‍ ബാപ്‌റ്റിസ്റ്റ്‌ (ഒ.സി.ഡി) ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിമലയുടെ നെറുകയില്‍ ചെമ്പില്‍ തീര്‍ത്ത കുരിശ്‌ നാട്ടിയതോടെയാണ്‌ കുരിശുമല കേരളത്തിലും തമിഴ്‌നാട്ടിലും പ്രസിദ്ധമായത്‌. ഫാ. ഫ്രാന്‍സീസ്‌ നീറ്റാണിയാണ്‌ ഇപ്പോഴത്തെ കുരിശും അതിനോടു ചേര്‍ന്ന അള്‍ത്താരയും പണി കഴിപ്പിച്ചത്‌. മോണ്‍. എസ്‌. തോമസ്‌, മോണ്‍. ജി. ക്രിസ്‌തുദാസ്‌, ഫാ. പി. ഇഗ്നേഷ്യസ്‌, ഫാ. എം നിക്കോളാസ്‌, ഫാ. ബാപ്‌റ്റിസ്റ്റ്‌ തുടങ്ങിയ വൈദികരുടെ നിസ്‌തുലസേവനം കുരിശുമലയുടെ അനുപമമായ വളര്‍ച്ചക്ക്‌ നാഴികക്കല്ലുകളാണ്‌. 1940-കളില്‍ കോഴഞ്ചേരിയില്‍ നിന്ന്‌ ജോര്‍ജും കുടുംബവും സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടും വനമായ കൊണ്ടകെട്ടിയമലയില്‍ എത്തിച്ചേര്‍ന്നുവെങ്കില്‍ അത്‌ തികച്ചും ദൈവിക പദ്ധതിയാണ്‌. ദൈവം വെളിപ്പെടുത്തിക്കൊടുത്തതുപോലെ മലയുടെ ശൃംഖത്തില്‍ കണ്ട ഗുഹയിലാണ്‌ കൃഷികാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ അവര്‍ ദീര്‍ഘകാലം താമസിച്ചത്‌. ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിയ മലയില്‍ സ്ഥാപിച്ച മരക്കുരിശാണ്‌ പില്‍ക്കാലത്ത്‌ കുരിശുമലയുടെ കേന്ദ്രബിന്ദുവായിതീര്‍ന്നത്‌. ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജേക്കബ്‌ അച്ചാരുപറമ്പിലാണ്‌ കുരിശുമലയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്‌. കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ തിരുവനന്തപുരം അതിരൂപത ബിഷപ്‌ ഡോ എം. സൂസപാക്യം വഹിച്ച പങ്ക്‌ നിര്‍ണ്ണായകമാണ്‌.

കുരിശുമല കേരളം - തമിഴ്‌നാട്‌ സര്‍ക്കാരുകളുടെ ഭരണത്തിന്‍ കീഴിലാണ്‌. തലസ്ഥാന നഗരിയില്‍ നിന്നും 40 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ട്‌ കുരിശുമലയിലേക്ക്‌. കുരിശുമല തീര്‍ത്ഥാടനകേന്ദ്രം രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌..