ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്/2023-24
ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ യൂനിറ്റുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ സ്വഭാവ രൂപികരണം നടത്താനും സേവന മനോഭാവം വളർത്താനും ഇതിലൂടെ കഴിയുന്നു.
പ്രധാന പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി റാലി നടത്തുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യൂനിറ്റ് അംഗങ്ങൾ പങ്കെടുത്ത ഒരു ഫ്ലാഷ് മോബ് നടത്തി.അധ്യാപക ദിനത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ബൊക്കെയും ആശംസ കാർഡും ( സ്വയം തയ്യാറാക്കിയത്) നൽകി ആദരിച്ചു.ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന പോലീസായി സേവനം ചെയ്തു.ഒഴിവു സമയങ്ങളിൽ സ്കൂളിലെ അച്ചടക്കം ഉറപ്പു വരുത്തൽ , ഭക്ഷണം പാഴാക്കുന്നത് തടയൽ എന്നിവ കുട്ടികളുടെ സേവനങ്ങളിൽ പെടുന്നു.
കടുത്ത വേനലിൽ സ്കൗട്ട് ആൻഡ് ഗൈസിന്റെ ആഭിമുഖ്യത്തിൽ വീടുകളിലും, സ്കൂളിലും തണ്ണീർകുടങ്ങൾ സ്ഥാപിച്ച് "പറവകൾക്കിത്തിരി ദാഹജലം" എന്ന ഉദ്യമത്തിൽ പങ്കാളികളാവുന്നുണ്ട്.
2023-24 വർഷത്തിൽ പരീക്ഷ എഴുതിയ 8 കുട്ടികൾ DS TEST എഴുതി പാസായിട്ടുണ്ട്..