ഡി.വി.യൂ.പി.എസ്.തലയൽ/എന്റെ വിദ്യാലയം
നമ്മൾ പഠിച്ച സ്കൂൾ അതൊരു പ്രത്യേക വികാരമാണ് മനോഹരമായ ആ കുട്ടിക്കാലം കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ദേവി വിലാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികൾക്കും ഞങ്ങളെ അറിയാം .അവിടത്തെ ബെഞ്ചിൽ കോറിയിട്ട പേരുകൾ ഒരുപക്ഷേ മായാതെ ഇന്നും നിലനിൽക്കുന്നുണ്ടാവും പല സുഹൃത്തു ബന്ധങ്ങളുടെയും തുടക്കം ആ ക്ലാസ് മുറികളിൽ നിന്നായിരുന്നു പഴയ കൂട്ടുകാർ ക്ലാസ് മുറികൾ നേർവഴിക്കു നയിച്ച അധ്യാപകർ ചെയ്തുകൂട്ടിയ മണ്ടത്തരങ്ങൾ അങ്ങനെ ഒട്ടനവധി സുന്ദര നിമിഷങ്ങൾ.. അവയിലേക്കൊന്നും നമുക്ക് തിരിച്ചു പോകാൻ കഴിയില്ല എങ്കിലും നല്ല തിളക്കമുള്ള ഓർമ്മകളായി അത് എന്നും നിലനിൽക്കും
പത്മ കുമാർ കെ ജെ (പൂർവ വിദ്യാർത്ഥി )
സീനിയർ മാനേജർ ,കെ എസ് എഫ് ഇ