എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48473 (സംവാദം | സംഭാവനകൾ) (''''ശാസ്ത്ര ക്ലബ്ബ്''' 2023 - 24അധ്യയന വർഷത്തെ സയൻസ് ക്ലബുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾ പഠനോപകരണ ശില്പശാല ഒക്ടോബർ 23 തീയതി സ്കൂളിൽ വെച്ച് വിപുലമായി നടത്തി .ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബ്

2023 - 24അധ്യയന വർഷത്തെ സയൻസ് ക്ലബുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾ പഠനോപകരണ ശില്പശാല ഒക്ടോബർ 23 തീയതി സ്കൂളിൽ വെച്ച് വിപുലമായി നടത്തി .ശാസ്ത്ര ആശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾക്ക് കൂടുതൽ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പഠനോപകരണ ശില്പശാല നടത്തിയത് .താല്പര്യമുള്ള 80 കുട്ടികൾ ശില്പശാലയിൽപങ്കെടുത്തു. കൂടാതെ എക്സ്പിരിമെന്റൽ കോർണർ എന്ന പരീക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും സയൻസ് ക്ലബ് കാഴ്ചവെച്ചു. ഇത് സയൻസുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ ഉൾപ്പെട്ടതായിരുന്നു .ഇതിലൂടെ നമ്മുടെ സ്കൂളിലെ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ ഈ പ്രവർത്തനം സഹായിച്ചു.