ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ലൈബ്രറി7600-ൽ പരം പുസ്തകങ്ങളാൽ സമ്പന്നമാണ് .

വിഷയം തിരിച്ച്,ഭാഷ തിരിച്ച് സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾതിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ജീവചരിത്രങ്ങൾ,പഠനങ്ങൾ, യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു. സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു.