ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45011 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201745011




സ്കൂള്‍ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്‍കി. ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്. പ്ര ശസ്ത സിനിമാ നടന്‍ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പ്രമുഖ നീന്തല്‍ താരം മുരളീധരനും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. 2005ല്‍ സ്കൂള്‍ ശതാബ്ദി ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ല്‍ സമാപിച്ചു.

ചരിത്രം

കോട്ടയം താലൂക്കിന്റെ  പടിഞ്ഞാറെ ഭാഗത്തു സ്ഥിതിചെയ്യുന്ന  ഗ്രാമപഞ്ചായത്താണ് മറവന്‍തുരുത്തു ഗ്രാമപഞ്ചായത്ത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി വിദ്യാലയമാണ് കുലശേഖരമംഗലം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍. 1905 ലാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്. സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കാവസ്ഥയിലുണ്ടായിരുന്ന ഈ  പ്രദേശത്തെ, ഉയര്‍ന്ന തറവാടായിരുന്ന ചാണിയില്‍ കുടുംബക്കാര്‍ സ്കൂളിനാവശ്യമായ സ്ഥലം ഒരു രൂപയ്ക്കാണ് സര്‍ക്കാരിനു നല്‍കിയത്. സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്.  അന്ന് പഞ്ചായത്തിലെ സാമൂഹികാവസ്ഥ വളരെ മോശമായിരുന്നു. കര്‍ഷകത്തൊഴിലാളികളും മീന്‍പിടുത്തക്കാരും ധാരാളം അധിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മറവന്‍തുരുത്ത്. പരമ്പരാഗതത്തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. രാഷ്ട്രീയപ്രസഥാനങ്ങളും ഗ്രന്ഥശാലകളും പ്രവര്‍ത്തനം നടത്തിയിരുന്നു. .അന്ന് പ്രൈമറി സ്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1957 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂള്‍ ആയതിനുശേഷമുളള ആദ്യവര്‍ഷങ്ങളില്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1970-1980 ന്റെ പകുതിയിലായപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ഇംഗ്ലീഷ്      മീഡിയംസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടത്തെ ഇംഗ്ലീഷ് മീഡിയം അവസാനിച്ചു.  അന്ന് മറവന്‍തുരുത്ത് പഞ്ചായത്തിനു പുറമേ ചെമ്പ്, വെള്ളൂര്‍, ഉദയനാപുരം എന്നീ പഞ്ചായത്തുകളില്‍നിന്നുളള കുട്ടികളും ഇവിടെ പഠനത്തിനു ചേര്‍ന്നിരുന്നു. 3000 കുട്ടികള്‍ വരെ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചതിനെത്തുടര്‍ന്ന സ്കൂളിന്റെ തെക്കുഭാഗത്തുളള കണ്ണംകേരിലേയ്ക്കു അധ്യയനം മാറ്റിയിരുന്നു. 1964 ല്‍ ഇവിടത്തെ പ്രൈമറി വിഭാഗം  ഇവിടെ നിന്നും മാറ്റി തെക്കുഭാഗത്തേയ്ക്കു മാറ്റി കുലശേഖരമംഗലം ഗവ.എല്‍.പി.സ്കൂളാക്കുകയും ചെയ്തു. ഒരുകാലത്ത് ഈ നാടിന്റെ ആശാകേന്ദ്രമായിരുന്ന ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പ്രഗത്ഭന്‍മാര്‍ അനവധിയാണ്. ഭരത് മമ്മൂട്ടി, ഇന്‍ഡോഅമേരിക്കന്‍ ആശുപത്രി ഉടമ ഡോ.എന്‍. ബാഹുലേയന്‍, നീന്തല്‍താരം മുരളീധരന്‍, മജിസ്ട്രേട്ട് രഘുവരന്‍,കെല്‍ ഡയറക്ടര്‍ രാജേന്ദ്രപ്രസാദ് എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നു. 

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്കൂള്‍ ബസ് ഉണ്ട്. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ ലാബ് പ്രവര്‍ത്തിക്കുന്നു. ഡിജിറ്റലൈസ്‌ഡ് ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്. ഐ.ടി.@സ്കൂള്‍, ജില്ലാപഞ്ചായത്ത്, എം.എല്‍.എ. ഫണ്ട് എന്നിവിടങ്ങളില്‍ നിന്നായി അനുവദിച്ച 5 ഇന്ററാക്ടീവ് ക്ലാസ്സ് റൂമുകള്‍ ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്റ് സ്കൂളാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1987 - 88
1989 - 90
1990 - 92
1992-01
1999-2001 മേരിക്കുട്ടി മാത്യ
2001-2006 വി.റ്റി.ഗീത
2006-2009 സരസ്വതിയമ്മ.കെ.എല്‍.
2009-2010 ലീല.എന്‍.റ്റി.
2010-2013 ജോളിയമ്മ ആന്റണി
2014-2015 എലിസബത്ത്. പി.ജെ.
2015-2016 അനിലാറാണി. ടി.ടി.
2016- പി.ആര്‍.സീന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫിലിം സ്ററാര്‍ മമ്മൂട്ടി, ഡോക്ടര്‍.ബാഹുലേയന്‍

വഴികാട്ടി