ഗവ. എച്ച് എസ് എസ് പുളിയനം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:Puliyanam1.jpg 1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പ…)


പ്രമാണം:Puliyanam1.jpg


1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്.

ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=2162" എന്ന താളിൽനിന്ന് ശേഖരിച്ചത്