എ.യു.പി.എസ്. വടക്കേപൊറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21268 (സംവാദം | സംഭാവനകൾ) (school name changed)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1907‍ ൽ കല്ലേപ്പാടത്തെ പരേതനായ ശ്രീമാൻ രാഘവൻ എഴുത്തച്ഛൻ ആണ് ഇതിന് തുടക്കമിട്ടത്. 50 വിദ്യാർത്ഥികളും 3 അധ്യാപകരുമായി തുടങ്ങിയ വിദ്യാലയം ഒരു ചെറിയ ഓലപുരയിലാണ് നടത്തിവന്നത്. 1910ൽ വിദ്യാലയം വടക്കേപ്പൊറ്റയിലെ ശ്രീ. വേലായുധൻ മാസ്റ്റർക്ക് കൈമാറി. അതേ വർഷം തന്നെ മലബാർ കൗൺസിന്റെ അംഗീകാരവും ലഭിച്ചു.   1910 ൽ ശ്രീ. വേലായുധൻ മാസ്റ്റർ സ്ക്കൂൾ ഏറ്റെടുത്തു. ഈ വർഷം തന്നെ വിദ്യാലയത്തിന് മലബാർ വിദ്യാഭ്യാസ കൗൺസിലിന്റെഅംഗീകാരം ലഭിക്കുകയും ചെയ്തു. 1915 ൽ തെക്കില്ലത്ത് കുഞ്ഞുണ്ണി വലിയ നായർ സ്ക്കൂൾ ഏറ്റെടുക്കുകയും 1931 ൽ വടക്കേപ്പൊറ്റയിലേക്ക് (ഇപ്പോഴുള്ള സ്ഥലത്തേക്ക് ) മാറ്റുകയും ചെയ്തു. പിന്നീട് മാനേജർ ആയത് കണക്കന്നൂർ കൂട്ടാല ബാലകൃഷ്ണൻ നായരായിരുന്നു. 1951ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1953 ൽ അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പരമേശ്വരൻ മാസ്റ്റർ സ്ക്കൂൾ ഏറ്റെടുത്തു. 1953 - 54 അധ്യയന വർഷത്തിൽ എട്ടാം തരം വിദ്യാർ്ത്ഥികളെ ESLC പരീക്ഷക്കയച്ചു. 1961ൽ 8ാം തരം നിർത്തലാക്കി. അന്ന് മുത‍ൽ 7ാം ക്ലാസ് വരേയുള്ള വടക്കേപ്പൊറ്റ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ നിലവി‍ൽ വന്നു. തുട‌ർന്ന് രുഗ്മിണിയമ്മ, ‍ഡോ. സോമസുന്ദരം, ബാബു നായർ എന്നിവ‌‍ർ മാനേ‍‍ജർമാരായി. ഇപ്പോൾ വിദ്യാലയം ശ്രീ. പി. എസ്.ശശികുമാറിന്റെ ഉടമസ്ഥതയിലാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലെ 'SARIGA GROUP OF SCHOOLS' ന്റെ കീഴിലാണ് നിലവിൽ സ്ഥാപനം.സ്‌കൂളിൻ്റെ പേര് 2022 മുതൽ സരിഗ പബ്ലിക് സ്‌കൂൾ വടക്കേപൊറ്റ എന്നാക്കി മാറ്റിയിട്ടുണ്ട്