ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം | |
---|---|
വിലാസം | |
പരണിയം തിരുനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 44010 |
ചരിത്രം
ഏതൊരു ദേശത്തിന്റെയും സാംസ്കാരികവും ഭൗതികവുമായുള്ള വളര്‍ച്ച ആ ദേശത്തിലെ ആരാധനയാലയങ്ങളുടെ വളര്‍ച്ചയുമായി ബന്ധമുണ്ട്. ഇതു പരണിയം ദേശത്തെ പറ്റിയും ഉള്ള സത്യമാണ്.1840 മുതല്‍ ഇടയ്ക്കിടെ ഉള്ള വിദേശ മിഷണറിമാരുടെ പരണിയം സന്ദര്‍ശനം ഇപ്പോള്‍ പരണിയം സി എസ് ഐ സഭാ മന്ദിരത്തിനു തൊട്ടു കിഴക്കുള്ള കീഴെ മുണ്ടേണിപുരയിടത്തില്‍ ഒരു കുടുപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് പ്രേരകമായി. ആരാധനാലയങ്ങളോടൊപ്പം ഒരു പള്ളിക്കൂടം സ്ഥാപിക്കുക വിദേശ മിഷണറിമാരുടെ രീതിയായിരുന്നു. ഇങ്ങനെ സ്ഥാപിതമായ ഷെഡാണ് പരണിയം സ്കൂളിന്റെ ആദ്യ കെട്ടിടം.അവിടെ ആദ്യം പഠിപ്പിച്ചിരുന്നത് ത്രീ ആര്‍ട്ട്സ് ആയിരുന്നു.അന്നത്തെ പഠനമാധ്യമം മലയാളം ആയിരുന്നു.ഈ ക്ലായില്‍ പഠിച്ചിരുന്നവര്‍ക്ക് നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒമ്പതാം ക്ലാസ്സ് കഴിയുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഇംഗ്ലീഷ് കോഴ്സും.അതായിരുന്നു അന്നത്തെ പഠനരീതി. സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ അക്കാലത്ത ഭരണകര്‍ത്താക്കള്‍ക്കോ ജന പ്രമാണികള്‍ക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സര്‍ക്കാരില്‍ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താല്‍ ധനം സ്വരൂപിച്ച് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ കാലാന്തരത്തില്‍ പെണ്‍പള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു.അപ്പോഴേക്കും ആണ്‍പള്ളിക്കൂടത്തെ ഒരു മിഡില്‍ സ്കൂളായി മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് 1960 മുതല്‍ തന്നെ വൈ.എംംസി.എ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ല്‍ ശ്രീ ജെ വര്‍ഗ്ഗീസ് പ്രസിഡന്റായും എന്‍,ദേവദാസ് കണ്‍വീനറായും നിലവില്‍ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിന്റെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യില്‍ തന്നെ ലൈബ്രറി വിഭാഗത്തില്‍ ടി കോനാന്‍വിള മേക്കുംമുറി വടക്കേവീട്ടില്‍ ഡി സ്റ്റീഫന്റെ പ്രയത്നത്താല്‍ ഒരു നേഴ്സറി സ്കൂളും 1972 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു
ഭൗതികസൗകര്യങ്ങള്
മൂന്നു ക്ലാാസുകള്‍ വീതം ഉള്‍പ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി മൂലം ആഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും സയന്‍സ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.വി.എച്ച്യഎസ്.സി വിഭാഗത്തില്‍ ലാംഗേജ് ലാബും ഹാര്‍ഡ് വെയര്‍ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവര്‍ത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്
- ഗാന്ധി ദര്ശന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.റ്റി ക്ലബ്
- സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഹെല്‍ത്ത് ക്ലബ്
- എക്കോ ക്ലബ്
- എനര്‍ജി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- നവപ്രഭ
- ഹരിതകേരളം പദ്ധതി
- രക്ഷാപ്രോജക്ട് (കരാട്ടെ)
- ഔഷധ സസ്യ കൃഷിത്തോട്ടം
- യോഗാ ക്ലാസുകള്‍
അധ്യാപകര്‍
എച്ച് എസ് വിഭാഗം
- സുനില്‍കുമാര്‍ (ഹിന്ദി)
- ടെല്‍മ (സയന്‍സ്)
- സജുല (മലയാളം)
- പ്രീത (ഗണിതം)
- രാജേഷ് (ss)
യു.പി വിഭാഗം
- ലൈല സ്റ്റീഫന്‍
- ഷീജ
- വിമല
എല്‍.പി വിഭാഗം
- മേരി സെലിന് കെ.എല്‍
- സുജ കെ
- അല്‍ഫോണ്‍സ രത്നം
- അജന്ത
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കേരള സെക്രട്ടറിയേറ്റില്‍ നിന്നും 1993 ല്‍ ജോയിന്റ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്ത പരണിയം വാറല് വീട്ടില്‍ എസ്. സ്റ്റാന്‍ലി.
- ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷനന്‍സ് ജഡ്ജിയായി 1993 ല്‍ റിട്ടയര്‍ ചെയ്ത് ഇപ്പോള്‍ നിയമജ്ഞനും നിയം പുസ്തകരചയിതാവും ആയിരുന്ന എന്‍ .ഹരിദാസ് താന്നിമൂട്.
- കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും റീഡറും ആയി വിരമിച്ച ശ്രീ ആര്.എന്‍ യേശുദാസ്.
- കാട്ടാക്കട ക്രിസ്റ്റ്യന്‍ പ്രൊഫസറായി വിരമിച്ച ശ്രീ എസ്.ഗ്ലാസ്റ്റണ്‍.
- എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇപ്പോള്‍ കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എന്‍ സെല്‍വരാജ്.
- ഐ.എസ്.ആര്.ഒ സയന്റിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സണ്‍ പത്തനാവിളവീട്.
വഴികാട്ടി
<googlemap version="0.9" lat="8.342293" lon="77.086773" zoom="13"> (B) 8.317155, 77.074413, gvhss paraniyam </googlemap>