ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
IRIVERI | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | KANNUR |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 13311 |
ചരിത്രം
ഇരിവേരി വെസ്റ്റ് എല്‍ പി സ്കൂള്‍
1932 ല്‍ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എല്‍ പി സ്കൂള്‍ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കല്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കാവുങ്കല്‍ സ്കൂള്‍ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്. മുസ്ലിം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതല്‍ ജനറല്‍ കലണ്ടര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 92 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ 30 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്. പിന്നോക്ക വിഭാഗമായ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍ വിദ്യാലയം സ്ഥാപിക്കുമ്പോള്‍ ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരാണ് സ്ഥലം അനുവദിച്ചത്.പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ തറവാടാണ് ആയില്യത്ത് കുറ്റ്യേരി. 1970ല്‍ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുല്‍ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതല്‍ പോസ്റ്റ് കെ.ഇ.ആര്‍ ബില്‍ഡിംഗിലേക്ക് മാറി വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുന്‍കാല അധ്യാപകര്‍ ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍, പി.രാഘവന്‍ മാസ്റ്റര്‍(01/05/1946-30/05/1981)കെ.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന ഉണ്ണിമാസ്റ്റര്‍ (03/04/1950-30/04/1982)പി.വി.ചിണ്ടന്‍ നായര്‍ (31/12/1953–30/04/1980) വി.കെ.പാറുഅമ്മാള്‍ (14/08/1956-30/04/1975) എം.വി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (02/07/1960-30/07/1969)വി.കെ.ശാന്തകുമാരി (15/07/1963-01/08/1965) പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (01/06/1975-30/04/1991) എസ്.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (30/07/1969-30/04/2002) എന്‍.വി.ഇ.പി. പങ്കജാക്ഷി(14/07/1985-30/04/2007) എന്നിവരാണ്.
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ: വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത് അഡിഷനല്‍ ക്ലാസ്സ് മുറി ഉണ്ട് - ആണ്‍ കുട്ടികള്‍ക്കുള്ള ടോയിലറ്റ് ഉണ്ട് - പെണ്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ടോയിലറ്റ് ഉണ്ട് - സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാന്‍കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട് - പ്രധാന അധ്യാപക മുറി ഉണ്ട് - ചുറ്റുമതില്‍/ഹരിത വേലി/ മറ്റു വേലികള്‍ ഇല്ല കളിസ്ഥലം ഉണ്ട് - ക്ലാസ്സ് മുറിയില്‍ റാമ്പ് വിത്ത് ഹാന്‍ഡ് റെയില്‍ അടുക്കള ഉണ്ട് -
അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങള്‍ ആവശ്യമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാന്‍ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്. യു പി വിദ്യാലയമാല്ലാത്തതിനാല്‍ ഗേള്‍സ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെര്‍ സൌകര്യത്തോടു കൂടിയത്) ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
HIDAYATHUL ISLAM SABHA, IRIVERI P.O.IRIVERI-670613, KANNUR Dt.
മുന്‍സാരഥികള്‍
പി.രാഘവന്‍ മാസ്റ്റര്‍(01/05/1946-30/05/1981)
കെ.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന ഉണ്ണിമാസ്റ്റര്‍ (03/04/1950-30/04/1982) പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (01/06/1975-30/04/1991)