വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാഥമിക പരീക്ഷ

എസ് പി സി എഴുത്തുപരീക്ഷ

എസ് പി സി യുടെ സെലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രാഥമിക പരീക്ഷ 8.06.2023 വ്യാഴാഴ്ച രാവിലെ10.30 നും മുഖ്യപരീക്ഷ 12.06. 2023 തിങ്കളാഴ്ച 11.30 നും നടന്നു.പ്രാഥമിക പരീക്ഷയിൽ തിരഞ്ഞെടുത്ത കുട്ടികൾ മുഖ്യ പരീക്ഷയിലും തുടർന്ന് കായിക പരീക്ഷയിലും പങ്കെടുത്തു. അറുപത് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. എസ് പി സി സൂപ്പർ സീനിയേഴ്സിൻറെ ഫിസിക്കൽ ടെസ്റ്റ് നടന്നു.

മധുരവനം പദ്ധതി

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു

വായനാദിനം

എസ് പി സി കേഡറ്റുകൾ പ്രാർത്ഥന ചൊല്ലുന്നു

വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

യോഗാ ദിനാചരണം

17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ യോഗ പരിശീലനം, പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിങ്ങനെ ധാരാളം വ്യത്യസ്തമായ പരിപാടികൾ നടന്നു

ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനാചരണം

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മദിനതിതിന് പുഷ്പാർച്ചന നടത്തുന്നു

കാർഗിലിൽ വീരമൃത്യു  വരിച്ച വീര ജവാൻ ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനമായ ജൂലൈ 7 വി പി എസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ എസ് പി സി യൂണിറ്റിലെ സീനിയർ എസ് പി സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. സല്യൂട്ട്  നൽകുകയുണ്ടായി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സമ്പത്ത്, പി എസ് എൽ ഓ  ശ്രീ ജോൺപോൾ , സ്കൂൾ പ്രിൻസിപ്പൽ  ശ്രീ ജസ്റ്റിൻ രാജ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്സൺ  എന്നിവർ സന്നിഹിതരായിരുന്നു.

കാർഗിൽ വിജയദിനം

കാർഗിൽ വിജയദിവസമായ ഇന്ന് വി പി എസ് മലങ്കര എസ് പി സി യൂണിറ്റ് കാർഗിലിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും സല്യൂട്ട് നൽകുകയും ചെയ്തു.

എസ് പി സി ഡേ ദിനാഘോഷം

2023 24 അധ്യയന വർഷത്തിലെ എസ് പി സി ഡേ സെലിബ്രേഷൻ ആഗസ്റ്റ് രണ്ടിന് ആഘോഷിച്ചു. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ അസിസ്റ്റൻറ് കമ്മീഷണർ ഷാജി എസ്, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സി ഐ പ്രജീഷ് ശശി, പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദു എന്നിവർ ദിനാചരണ ആഘോഷത്തിൽ പങ്കുകൊണ്ടു.

സ്വാതന്ത്രദിന പരേഡ്

ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക് ട്രോഫിനൽകി.

ത്രിദിന ഓണം ക്യാമ്പ്

വി പി എസ് മലങ്കര എസ് പി സി യൂണിറ്റിന്റെ  സ്കൂൾ തല ത്രിദിന ഓണം ക്യാമ്പ് അഭിവന്ദ്യ മാർ തോമസ് ഔസോബിയോസ് തിരുമേനി അവർകൾ ഉദ്ഘാടനം ചെയ്തു.

സെൽഫ് അവയർനസ്

വി പി എസ് മലങ്കര എസ് പി സി യൂണിറ്റും കേരള പോലീസ് ഡിഫൻസ് ടീമും വിഴിഞ്ഞം പോലീസ് സ്റ്റേഷനും സംയുക്തമായി സ്കൂളിലെ പെൺകുട്ടികൾക്കായി ഒരു സെൽഫ് അവയർനസ്ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും  മാനസിക ശാരീരിക അതിക്രമങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് വളരെ നല്ല രീതിയിലുള്ള ക്ലാസ് നൽകുകയുണ്ടായി.

എസ്പിസി ജില്ലാതല ക്യാമ്പ് വി പി എസ് മലങ്കരയിൽ

സ്റ്റുഡൻസ് പോലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി ജില്ലാതല ക്യാമ്പിന് വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വേദിയായി. അഞ്ചുദിവസത്തെ ക്യാമ്പ് വിജിലൻസ് ആൻഡ് ആൻറി കറക്ഷൻ ബ്യൂറോ ഇൻസ്പെക്ടർ ജനറൽ ഹർഷിത അട്ടലൂരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സോണി ഉമ്മൻ കോശി അധ്യക്ഷനായി വി പി എസ്മലങ്കര ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്, ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡൻറ് എന്നിവർ സംസാരിച്ചു പരേഡ് പരിശീലനം ഇൻഡോർ ക്ലാസുകൾ ഫിസിക്കൽ ട്രെയിനിങ് യോഗ കരാട്ടെ മെഡിക്കൽ ക്യാമ്പ് സംവാദം ഫീൽഡ് സന്ദർശനം ചിത്ര പ്രദർശനം എന്നിവ ക്യാമ്പിൽ ഉൾപ്പെട്ടു ഡിസംബർ 30ന് നടന്ന പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി ജി ആർ അനിൽ സല്യൂട്ട് സ്വീകരിച്ചു

റിപ്പബ്ലിക് ദിനാഘോഷം എസ് പി സി യുടെ നേതൃത്വത്തിൽ

ജനുവരി 26 2024 ന് റിപ്പബ്ലിക് ദിന പരേഡ് നടന്നു. സ്പെഷ്യൽ അസംബ്ലി നടന്നു.ജില്ലാതല റിപ്പബ്ലിക് പരേഡിൽ വിപിഎസ് മലങ്കരയിലെ കേഡറ്റുകളായ സോഫിൻ എസ് ആർ, അഭിനന്ദ് എ എസ് എന്നിവർ പങ്കെടുത്തു.

വീഡിയോ കാണാം

ഗാന്ധിജയന്തി ദിനത്തിന് വൃദ്ധസദനത്തിലേക്ക്

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പി പി എസ് എസ് പി സി യൂണിറ്റ് സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വിഴിഞ്ഞം പിഎസ്എൽ ഒ ജോൺപോൾ സാറിൻറെ നേതൃത്വത്തിൽ ആയിരുന്നു ശുചിയാക്കൽ കർമ്മം. ജനമൈത്രി പോലീസിൻറെ സാന്നിധ്യവും ഉണ്ടായിരുന്നു. തുടർന്ന് പുനർജനി വൃദ്ധസദനം സന്ദർശിക്കുകയും അവിടുത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു. അവിടെയുള്ള വൃദ്ധ മാതാപിതാക്കൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ലെവൽ അഡ്വൈസറി അംഗമായ വിഴിഞ്ഞം ഹെൽത്ത് ഇൻസ്പെക്ടർ ശാന്തകുമാർ ശുചിത്വത്തെ കുറിച്ചുള്ള ക്ലാസ് അവർക്ക് എടുത്തു കൊടുത്തു.

എസ് പി സി പാസിംഗ് ഔട്ട് പരേഡ്

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസിംഗ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത പാസിംഗ് ഔട്ടിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് തിരുവനന്തപുരം ഫോർട്ട്‌ സബ് ഡിവിഷനിലെ ശ്രി ബിനുകുമാർ, വിഴിഞ്ഞം എസ് എച്ച് ഓ ശ്രീ വിനോദ് കുമാർ തിരുവനന്തപുരം സിറ്റി എ ഡി നോ ശ്രീ സാജു, സി ആർ ഒ ശ്രീ ജോൺപോൾ,നാല് സ്കൂളിലെയും പ്രഥമ അധ്യാപകർ, പിടിഎ പ്രസിഡണ്ട്മാർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രശസ്തർ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ചിത്രശാല