ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ പ്രവേശനം

വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്‍കുന്നു.

സ്കൂള് സമയം

രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.20 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ.


യൂണിഫോെം

വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്‍റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്‍റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം. "'കൂടുതല് വിവരങ്ങള്ക്ക്"'


ഭാഷ

ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.

പി.ടി.എ.

വര്‍ഷത്തില്‍ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്‍റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു.


റിസള്ട്ട്

സര്‍ക്കാര്‍ നിര് ദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസള്‍ട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വര്ഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്. പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 35 -ല് കുറയാത്ത വിദ്യാര്‍ത്ഥികള്‍ കാുണും. പന്ത്രണ്ടാം തരത്തില് അതു ശരാശരി 12 ആണു.


അക്ഷയ വിദ്യാഭ്യാസ പദ്ധതി

സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്ത്ഥികള്ക്ക് ആനുകൂല്യം നല്കിവരുന്നു.


സന്പൂര്ണ്ണ ലോകം

വിദ്യാര്ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സന്പൂര്ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില് ഉള് പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സന്പൂര്ണ്ണ ലോകത്തില് വ്യക്തമാക്കിയിരിക്കണം. ഈ രേഖകള് ഓരോ വര്ഷവും അതാത് ക്ലാസ് ടീച്ചര് സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്ത്ഥി വിടുതല് വാങ്ങുന്നതു വരെ സ്കൂള് ശേഖരത്തില് സൂക്ഷിക്കുന്നതാണു.

ഗൈഡന്‍സ് & കൗണ്സലിംഗ്

വിദ്യാര്ത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളില് വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാര്‍ത്ഥികള്ക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളില് മാതാപിതാക്കള്ക്ക് കൗണ്സിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങള് ചര്‍ച്ച ചെയ്ത് പരിഹാരം നേടുവാനും സാിധിക്കുന്നു.


ഓഡിയോ വിഷ്വല് ലാബ്

പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളുടെ നിലവാരം ഉയര്ത്തുന്നതിനായി എഡ്യൂസാറ്റ് പുറത്തിറക്കുന്ന സിഡികള് വിദ്യാര്ത്ഥികള്ക്കായി പ്രദര്ശിപ്പിക്കുന്നു. പഠനശേഷി വര്ദ്ധിപ്പിക്കാനും വിജ്ഞാനം ആഴത്തിലെത്തിക്കാനും ഇതിലൂടെ അദ്ധ്യാപര്ക്ക് സാധിക്കുന്നു. വിപുലമായ സിഡിശേഖരമാണു മാനേജ്മെന്റ് നടപ്പിലാക്കിയിരിക്കുന്നത്.

ബോര്‍ഡിംഗ്

വിദ്യാലയത്തോട് ചേര്ന്ന് ഇരുന്നൂറ് ആണ്കുട്ടികള്ക്ക് താമസിക്കാന് കഴിയുന്ന ബോര്‍ഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവര്ത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാര്ത്ഥികള്ക്ക് ഇത് ഏറെ പ്രയോജനകരമാണു.

സ്റ്റാഫ് ട്രെയിനിംഗ്

ഓരോ വര്ഷവും മെയ് 27,28,29 ദിവസങ്ങളില് അദ്ധ്യാപകരുടെ പഠന നൈപുണികള് വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തില് നടത്തി വരുന്ന ഓറിയന്റേഷന് പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തില് ഉണ്ടായിരിക്കും.

പ്രൊഫൈല്

വിദ്യാര്ത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങള് ശേഖരിക്കാന് മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോര്ഷീറ്റാണു പ്രൊഫൈല്. യു.പി. തലത്തിലും ഹൈസ്കൂള് തലത്തിലും ഹയര്സെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തില് പ്രവേശനം ലഭിച്ച വിദ്യാര്ത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വര്ഷവും വിദ്യാര്ത്ഥിക്കുണ്ടായ പഠന പുരോഗതി നിര്ണ്ണയിക്കാന് കഴിയുന്നു.

പ്രധാന താളിലേയ്ക്ക്