ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ്. എളങ്കൂർ
വിലാസം
എളങ്കൂര്‍
സ്ഥാപിതം15 - നവംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017MT 1206





ചരിത്രം

1913 ല്‍ ഈ വിദ്യാലയം "എളങ്കൂര്‍ മാപ്പിള സ്കൂള്‍" എന്ന പേരിലാണ് ആരംഭം കുറിക്കപ്പെടുന്നത്.അന്ന് ഇത് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നുവെന്നാണ് സ്കൂള്‍ രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.പുന്നപ്പാല സ്വദേശിയായ കുന്നക്കാട്ടില്‍ വേലുനായര്‍ ആണ് സ്കൂള്‍ മാനജരും ഹെഡ്മാസ്റ്ററും.1913 നവംബര്‍ 15 മുതല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഒരു പക്ഷേ ഗസറ്റിയര്‍ വിജ്ഞാപനം വന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നതിനാലാകാം അക്കാദമിക് വര്‍ഷത്തിന്‍െറ മദ്ധ്യത്തില്‍ സ്കൂള്‍ ആരംഭിക്കാനിടയായത്.നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങളിലായി ഏകദേശം 79 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടി.1919 മെയ് 26 മുതല്‍ ഈ വിദ്യാല‍യം ബോര്‍ഡ് ഹിന്ദു സ്കൂള്‍ എളങ്കൂര്‍ ആയി പരിണമിച്ചു.പല ഭാഗങ്ങളിലായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1940 കാലഘട്ടത്തില്‍ പറപ്പത്തൊടി വീട്ടുകാര്‍ ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി.പിന്നീട് കാലാകാലങ്ങളില്‍ ഈ പ്രദേശത്തുകാര്‍ വിദ്യാലയത്തിന് വേണ്ടി അളവറ്റ ദാനധര്‍മ്മങ്ങളും സഹായ സേവനങ്ങളും നല്‍കി.

                           ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ മഹനീയ പാഠശാലയാണ് എളങ്കൂറിന്‍െറ തിലകക്കുറിയായി ശോഭിക്കുന്ന എളങ്കൂര്‍ ഗവണ്‍മെന്‍റ് യു .പി സ്കൂള്‍.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ സമൂഹത്തില്‍ വിവിധ തലങ്ങളില്‍ ഉന്നതസ്ഥാനീയരായിട്ടുണ്ട് എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നു.
                           ഒന്നര ഏക്കര്‍ സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ ഗ്രൗണ്ടും ഓഫീസടക്കം 7 കെട്ടിടങ്ങളുമായി സ്കൂള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു.2016 ഡിസംബര്‍ 16 മുതല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'പ്രതീക്ഷ' എന്ന പേരില്‍ ഒരു സ്പെഷ്യല്‍ സ്കൂളും ഈ വിദ്യാലയത്തിന്‍െറ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. 

ഈ വിദ്യാലയം സ്ഥാപിച്ചത്. 1913

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

  • വിദ്യാരംഗം
  • സയന്‍സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._എളങ്കൂർ&oldid=214204" എന്ന താളിൽനിന്ന് ശേഖരിച്ചത്