ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത് | |
---|---|
![]() | |
വിലാസം | |
ഓച്ചന്തുരുത്ത് ഓച്ചന്തുരുത്ത് പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | ltglpsochanthuruth@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26524 |
കോഡുകൾ | |
സ്കൂൾ കോഡ് | 26524 (സമേതം) |
യുഡൈസ് കോഡ് | 32081400505 |
വിക്കിഡാറ്റ | Q99509925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലിസ് ബി |
പി.ടി.എ. പ്രസിഡണ്ട് | സി ആർ ഷീജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മെറീന |
അവസാനം തിരുത്തിയത് | |
04-03-2024 | 26524 |
ചരിത്രം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ലിറ്റിൽ തെരേസാസ് എൽ പി സ്കൂൾ 1917 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി 2003-2004 മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന ഈ വിദ്യാലയം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് പള്ളിയെ തൊട്ടുരുമ്മിക്കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിന്റെ മൂന്നു നില കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. വളരെ മനോഹരമായ വിദ്യാലയാങ്കണത്തിൽ പൂച്ചെടികളും കുട്ടികൾ തന്നെ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യമുണ്ട്. ശുചിത്വപരിപാലനത്തിന് ഏറ്റവും വലിയ മാതൃകയാക്കികൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള വാട്ടർ ഫിൽറ്റർ സംവിധാനവും മഴവെള്ളസംഭരണിയും കിണറും ഇവിടെയുണ്ട്.
നമ്മുടെ സ്കൂളിൽ
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- സ്കൂൾ റേഡിയോ
- ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ്
- ശലഭോദ്യാനം
- ടൈൽ വിരിച്ച വരാന്ത
- ടൈൽ വിരിച്ച ക്ലാസ്സ് മുറികൾ
- വൃത്തിയുള്ള അടുക്കള എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി റോസി സേവ്യർ
- ശ്രീമതി ഹയറി എ വി
- ശ്രീമതി ആനി ലീല
- ശ്രീമതി അമ്മിണി
- റെവ സിസ്റ്റർ ലൈസ
- റെവ സിസ്റ്റർ സെസിൽ
- ശ്രീമതി മേബൽ
- റവ സിസ്റ്റർ ബീന കെ ജെ
- ശ്രീമതി ട്രീസ വോൾഗ ലോപ്പസ്
- റവ സിസ്റ്റർ മേരീ ഇസബെൽ എം ജെ
നേട്ടങ്ങൾ
പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു.
- 2021 ഇൽ അമൃത മഹോത്സവം ദേശാഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി
**2021 ഇൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഹെഡ്മിസ്ട്രെസ് ന്റെയും നേതൃത്വത്തിൽ ഇ ഡിജിറ്റൽ മാഗസിൻ തയാറാക്കുകയും വൈപ്പിൻ ബി പി ഓ പോൾ സാർ പബ്ലിഷ് ചെയ്യുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജാസ്മിൻ കെ സി (ശാസ്ത്രജ്ഞ)
- ശ്രീമതി.പൗളി വത്സൻ (കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്)
വഴികാട്ടി
{{#multimaps:10.00094,76.24019|zoom=20}}