എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗമായിരുന്നു ഇവിടത്തുകാർ അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് സ്വന്തമായി സ്ഥലം നൽകുവാനോ കെട്ടിടം നിർമിച്ചു നൽകുവാനോ കഴിയാത്ത സാഹചര്യത്തിലാണ്. ഈ പ്രദേശത്തിന് സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് താല്പര്യമുള്ള 7 വ്യക്തികൾ ചേർന്ന് വിദ്യാലയത്തിൻ ആയി മുന്നിട്ടിറങ്ങുകയും അവരുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറ്റിൻ പൊയി ഡെവലപ്പ് കമ്മിറ്റിയുടെ കഠിനപരിശ്രമമായി 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് പുല്ലിൻ കുന്നിലേക്ക് വിദ്യാലയം അനുവദിക്കുകയും ബഹു. എം.എൽ.എ ശ്രീ പി സീതിഹാജി തറക്കല്ലിടുകയും ചെയ്തു (1979 ൽ ) 1979-80 അധ്യായന വർഷത്തിൽ ഒന്നാം ക്ലാസിൽ 98 കുട്ടികളുമായി ഒരു വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1980-81 അധ്യായന വർഷത്തിൽ സ്വന്തമായ കെട്ടിടത്തിൽ ( ഒരു ഏക്കർ 5 സെന്റ് സ്ഥലം ) പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ അന്നും ഇന്നും പഠനം തുടരുന്നു. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ താരതമ്യേന കൂടുതലുണ്ട്. ഈ വിദ്യാലയത്തിന് നിരവധി വിദ്യാർത്ഥികൾ എൽഎസ്എസ് നേടുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിദ്യാലയത്തിന്റെ എല്ലാവിധ കാര്യങ്ങൾക്കും മുന്നിൽനിൽക്കുന്ന മാനേജർ ശ്രീ മുഹമ്മദ് മാസ്റ്റർ അവർകളുടെയും ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാലയത്തിന് സർവ്വ പുരോഗതിക്ക് മുന്നിട്ടിറങ്ങുന്ന പി.ടി.എ യുടെയും സഹായത്തോടെ നാല്പത്തി മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പണ്ടുകാലത്ത് കുറുക്കൻ കുന്ന് എന്ന് പരിഹസിച്ചിരുന്ന ഈ പ്രദേശത്ത് വിദ്യാലയത്തിന്റെ വരവോടു കൂടി ധാരാളം വികസന പ്രവർത്തനങ്ങൾ ( 2 അംഗൻവാടികൾ. വ്യവസായസ്ഥാപനങ്ങൾ ) ചുവടുവെച്ച് മുന്നേറുന്നു ഒപ്പം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും......