ഗവ.എൽ.പി.എസ്.ചാന്നാങ്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suragi BS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പ​ണിക്കർ, മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.

കഠിനംകുളം പഞ്ചായത്തിന്റെ മൂന്നാം വാർഡായ കണ്ടവിള എന്ന വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ പുറകുവശത്ത് കൂടി പാർവതി പുത്തനാർ ഒഴുകുന്നു. സാമൂതിരിമാരുടെ കാലം മുതൽ തന്നെ ചരക്ക് ഗതാഗതത്തിന് ഈ ജലപാത ഉപയോഗിച്ചിരുന്നു. കണ്ടൽ കാടുകൾ നിറഞ്ഞ ഭൂപ്രദേശം ആയതുകൊണ്ടാണ് ഈ വാർഡിന് കണ്ടവിള എന്ന പേര് വന്നത്. എന്നാൽ കാലക്രമേണ ഈ കണ്ടൽക്കാടുകൾ നശിക്കുകയും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഒരു പദ്ധതിയായി തന്നെ കണ്ടൽ ചെടികൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി വച്ചു പിടിപ്പിക്കുന്നു. ധാരാളം ആളുകളുടെ ജീവനോപാധി കൂടിയാണ് ഇവിടുത്തെ കായലിൽനിന്ന് ലഭിക്കുന്ന മത്സ്യസമ്പത്ത്. മുൻകാലങ്ങളിൽ തൊണ്ട് തല്ലി കയർ ഉണ്ടാക്കിയാണ് ഇവിടുത്തെ ആളുകൾ ജീവിച്ചിരുന്നത് ധാരാളം കയർ സൊസൈറ്റികൾ ഇവിടെ ഉണ്ടായിരുന്നു.