അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assisischool (സംവാദം | സംഭാവനകൾ)
അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
വിലാസം
പാലചോട്,മാലാപറമ്പ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Assisischool



ASSISI H.S.S. FOR THE DEAF

അസ്സീസി ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയം

ചരിത്രം

അങ്ങാടിപ്പുറത്തുനിന്നും വാളാഞ്ചേരിക്ക് പോകുന്ന വഴിക്കു പാലച്ചോട് കഴിഞു ചോല എന്ന സ്ഥലത്ത് മാലാപറമ്പില്‍1990 ല്‍ ചെറിയൊരു ഷെഡ്ഡിൽ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടീ പ്രാര്‍ത്തനമാരഭിച്ച അസ്സീസി സ്കൂള്‍ പിന്നീട് LP, UP, HS, H.S.S-ഉം ആവുകയും, അത് എയഡഡ് അയി ഉയര്‍ത്തപെടുകയും ചെയ്തു. സ്കൂളിന്റെ ചരിത്രം തുടങുന്നത് അന്നത്തെ താമരശ്ശേരി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുഗ്രഹിച്ച് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍മെക്കിള്‍ ഫ്രാന്‍‍സിസ്, റവ. ഫാ.ജൊസഫ് മണ്ണൂരിന്റെ സഹയത്തോടെ സ്ഥലം വാങുകയും സ്കൂള്‍ തുടങുകയും ചെയ്തു. ബധിരര്‍ക്കുവെണ്ടി മാത്രമായി ഒരു സ്കൂള്‍ എന്നതിന്റെ പ്രചോദനം. ഞങളുടെ സഭയുടെ സ്ഥാപകനായ ബഹു. മൊന്‍. ജോസഫ് കെ.വി. തോമസ് കണ്ടത്തിലില്‍ നിന്നാണ്. ആദ്യം നഴ്സറിയും ഒന്നാം ക്ലാസും 12 ക്കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കം മുതല്‍തന്നെ പത്താം ക്ലാസ്സുകളിലും ഹയര്‍സെക്കന്‍ഡറിയിലും നൂറ് ശതമാനത്തോടെ കുട്ടികള്‍ വിജയിച്ചു വരുന്നുണ്ട്. അമലോ‌‌ല്‍ഭവ മാതാവിന്‍റെ അസ്സീസി സഹോദരിമാരുടെ മാനേജ്മെന്റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ബധിരരായ കുട്ടികള്‍ക് സ്പീച്ച് തെറാപ്പി സൗകര്യവും, താമസിച്ച് പഠിക്കാന്‍ ഹോസ്റ്റല്‍ സൗകര്യവുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒന്നാം ക്ലാസ്സു മുതല്‍ ത്തന്നെ കുട്ടികള്‍ കമ്പുട്ടര്‍ പരിശ്ശീലനം നടത്തുന്നു. ബാന്‍റ് ട്രൂപ്പ്, സ്പോര്‍ട്സ്, കേരംസ്, ചെസ്സ്, ടൈലറിങ്, ചിത്രകലാ പഠനം എന്നിവ പരിശീലിപ്പിക്കുന്നു.കര്‍മോല്‍സുകരായ ഒരു കൂട്ടം അധ്യാപകരും ഉണ്ട്..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളില്‍ പതിവുപ്പോലെ ആര്‍ട്സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങള്‍ എല്ലാം ക്ലബ്ബുകള്‍ ഏറ്റെടുത്ത് നടത്താറുണ്ട്.

W.E. ക്ളബ്ബ്

ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത് എ, ഗ്രേഡോടുകൂടി വിജയികളാവുന്നു മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു.

മാനേജ്മെന്റ്

.സെന്റ് ജൊസെഫ്സ് കൊര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം. എറണാകുളം സെന്റ് ജോസഫ്സ് പ്രോവിന്‍സിലെ മൂന്ന് ബധിരവിദ്യാലയങ്ങളില്‍ ഒന്നാണ് മലപ്പുറത്തിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡന്‍ഷ്യല്‍ സ്കൂളാണ്..

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. Sr.ക്ലെറ്റിഫ്റാന്‍സിസ്, (സിസ്റ്ററിന് നല്ല അധ്യാപികക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.)
Sr.സെയില്‍സ്മേരി, Sr.ടെസ്സിമേരി.


സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍

(ക്ലിക്ക് ചെയ്യുക)

അസ്സീസി സ്കൂളിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ബ്ലോഗ്

https://assisimpm.blogspot.in/

സ്കൂളിന്റെ വിശേഷങള്‍ ഈ ലിങ്കില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തരം തിരിച്ചിരിക്കുന്നു

ഫലകം:എല്പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി

വഴികാട്ടി

{{#multimaps: 10.9822126,76.1446966 | width=800px | zoom=16 }}

സ്കൂള്‍ ഫോട്ടൊസ്

PHOTOS

നഴ്സറിക്ക് കിട്ടിയ പുതിയ കളിപാട്ടങള്‍, onam- അനുബന്ധിച്ചു നടത്തിയ മല്‍സരങള്‍.

റിസള്‍ട്ട് അവലോകനം

S.S.L.C - യില്‍ ആദ്യം മുതല്‍ക്കു തന്നെ 100% വിജയം അസ്സീസിയിലെ കുട്ടികള്‍ നേടുന്നുണ്ട്.
തുടക്കം മുതല്‍ക്കുത്തന്നെ ഹയര്‍ സെക്കണ്ടറിയിലും 100% വിജയം, 2016 വരെ കുട്ടികള്‍ കരസ്തമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തികള്‍

സ്കൂളിന്റെ ഒരു ചെറുവിവരണം മുന്‍പ് ശാലോം റ്റിവിയില്‍ വന്നത് (കടപ്പട് ശാലോം റ്റിവി) താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക



https://youtu.be/LxN6Dk8cOfU



വയനാവാരം,പരിസ്ഥിതി ദിനം,ഓണം, സ്വതന്ത്ര്യദിനം തുടങിയ എല്ലാ ദിനാചരണങളും സംഘടിപ്പിക്കാറുണ്ട്; കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യല്‍ ,കൊത്തുപണി, എംബ്രോയിഡറി ,തയ്യൽ, അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം ഇവയില്‍ പരിശീലനം കൊടുക്കുന്നു. വികലാംഗദിനം സംസ്ഥാന ബധിര കലോല്‍സവം ജില്ലാ,സംസ്ഥാന ബധിര സ്പോര്‍ട്സ്,സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലൊല്‍സവം, സ്പെഷ്യല്‍ സ്കൂള്‍ ശാസ്ത്രോത്സവം എന്നിവയില്‍ പങ്കെടുക്കുകയും,സ്തുത്യര്‍ഹമായ പ്രകടനം കഴ്ചവെക്കറുമുണ്ട്.