A.L.P.S. Kavathikalam
A.L.P.S. Kavathikalam | |
---|---|
വിലാസം | |
കോട്ടക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 18401 |
ആമുഖം
കോട്ടക്കല്‍ മുനിസിപ്പാലിററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂള്‍ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂള്‍. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തില്‍ തന്നെയായിരുന്നു 2006 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജര്‍ മേലാത്ര ജനാര്‍ദ്ദനപ്പണിക്കര്‍ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂള്‍ കെട്ടിടമാക്കി മാട്ടി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.ഉച്ചക്കഞ്ഞിപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തില് തന്നെ ആയിരുന്നു.2016 ല് പുതിയ മാനേജര്‍ ശ്രീ നരിമടയ്കല്‍ ബഷീര്‍ സ്കൂള്‍ഏറെറടുത്തതിനു ശേഷം സൗകര്യങ്ങളോടുകൂടിയ ടൈല്‍ പാകിയ പാചകപ്പുര നിര്‍മ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈല്‍ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്കു ചുററും സ്കൂളിന് പിന്‍ഭാഗവും ഇന്ടര്‍ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനും മൂന്ന് അസിസ്ററന്‍ററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ രവീന്ദ്രന്‍.എം ആണ്.2008 മുതല്‍ പ്രീപ്രൈമറി പ്രവര്‍ത്തനം തുടങ്ങി.
മുന്‍ സാരഥികള്‍:
പ്രധാനാധ്യാപകര്‍.
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീമതി.സരോജിനി
- ശ്രീമതി.ചന്ദ്രിക
മുന്‍ മാനേജര്‍മാര്‍
- ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
- ശ്രീമതി.നാരായണിക്കുട്ടിയമ്മ
- ശ്രീ.ജനാര്‍ദ്ദനപ്പണിക്കര്‍
ഭൗതികസൗകര്യങ്ങള്‍
സ്കൂളില്‍ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കിണറുണ്ട്. ചുററുമതിലും കളിസ്ഥലവുമുണ്ട്. സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.
ക്ലബ്ബുകള്‍
ഗണിതക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം.