ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
![]() |
![]() |
![]() |
---|
2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.
സ്വാഗതം : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), അധ്യക്ഷൻ : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), ആശംസ : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.
ലോക പരിസ്ഥിതി ദിനം
![](/images/thumb/5/56/19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC%283%29.jpg/209px-19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC%283%29.jpg)
![](/images/thumb/5/58/19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%282%29.jpg/195px-19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%282%29.jpg)
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.
![](/images/thumb/a/ac/19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%281%29.jpg/682px-19866_2023_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%281%29.jpg)
ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി യു പി എസ് ക്ലാരിയിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സീ ഫുഡ് ഫെസ്റ്റ് നടത്തി. വ്യത്യസ്തമാർന്ന വിവിധയിനം ഭക്ഷ്യ വസ്തുക്കൾ സ്കൂളിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്തു.
![](/images/thumb/b/b3/19866_2023_sea_food_fest.png/300px-19866_2023_sea_food_fest.png)
![](/images/thumb/6/6a/19866_2023_Seafoodfest%281%29.jpg/300px-19866_2023_Seafoodfest%281%29.jpg)
![](/images/thumb/4/4c/19866_2023_Seafoodfest%283%29.jpg/277px-19866_2023_Seafoodfest%283%29.jpg)
![](/images/thumb/5/5a/19866_2023_Seafoodfest%284%29.jpg/271px-19866_2023_Seafoodfest%284%29.jpg)
![](/images/thumb/8/8f/19866_2023_seafood_fest%285%29.jpg/335px-19866_2023_seafood_fest%285%29.jpg)
![](/images/thumb/d/d2/19866_2023_Seafoodfest%286%29.jpg/300px-19866_2023_Seafoodfest%286%29.jpg)
മലപ്പുറം ജില്ലാ രൂപീകരണ ദിനം.
![](/images/thumb/4/40/19866_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82%281%29.jpg/263px-19866_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82%281%29.jpg)
![](/images/thumb/6/64/19866_2023_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82%282%29.jpg/259px-19866_2023_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82%282%29.jpg)
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു.
റേഡിയോ ക്ലാരി
![](/images/thumb/4/43/19866_2023_%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B0%E0%B4%BF%281%29.jpg/172px-19866_2023_%E0%B4%B1%E0%B5%87%E0%B4%A1%E0%B4%BF%E0%B4%AF%E0%B5%8B_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B0%E0%B4%BF%281%29.jpg)
ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം.
![](/images/thumb/b/b0/19866_2023_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_.jpg/300px-19866_2023_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_.jpg)
![](/images/thumb/6/68/19866_2023_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82%281%29.jpg/300px-19866_2023_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82%281%29.jpg)
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും പെരുവള്ളൂർ ഗവ: എച്ച് എസ് എസിലെ അദ്ധ്യാപകനും ആയ ശ്രീ. ഗിരീഷ് നിർവ്വഹിച്ചു. നാടൻ പാട്ടുകൾ പാടിയും പറഞ്ഞും ഗിരീഷ് സർ കുട്ടികൾക്ക് ആവേശം പകർന്നു.
സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023)
ജി യു പി എസ് ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്.
വായന വാരാചരണം (19-06-2023)
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023).
ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.
സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023).
ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു.
അന്താരാഷ്ട്ര യോഗ ദിനം (21-06-2023)
അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO, NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023)
ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ, ജയശ്രീ ടീച്ചർ, ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.
ലോക ലഹരി വിരുദ്ധ ദിനം(26-06-2023)
ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാനാധ്യാപൻ അബ്ദുസലാം സർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സഖി ടീച്ചർ, അരുൺ സർ തുടങ്ങിയവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. 7B- യിലെ അനന്തൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരിക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കുട്ടികളും അധ്യാപകരും കൈയൊപ്പ് ചാർത്തി. ssss കൺവീനർമാരായ സിനി ടീച്ചർ പ്രസാദ് മാഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കഥയോരത്ത് കാതോർത്ത് (27-06-2023)
പ്രീ പ്രൈമറി രക്ഷിതാക്കയുടെ ശില്പ ശാല
മൈലാഞ്ചി മൊഞ്ച് - മെഹെന്തി ഫെസ്റ്റ്
പേരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മൈലാഞ്ചി മൊഞ്ച് മെഹെന്തി ഫെസ്റ്റ് നടത്തി.
കഥോത്സവം 2023 (04-07-2023)
പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ കഥോത്സവം 2023- ന്റെ ഉദ്‌ഘാടനം പ്രശസ്ത കഥാകാരൻ ശശികുമാർ സോപാനത്ത് നിർവഹിച്ചു. PTA-പ്രസിഡന്റ് അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ അബ്ദുസലാം സർ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.
രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു. കഥകളിലൂടെ സംസ്കാരവും ഭാഷാശേഷിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കഥോത്സവം നടത്തിയത്.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് (05-07-2023)
ബഷീർ ദിനാചരണം (05-07-2023)
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ബഷീർ കഥാപാത്രങ്ങളെ കുട്ടികളെ പരിചയപ്പെടുത്തുക എന്നത് വിജയകരമായി ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
ടാലെന്റ്റ് ലാബ് ഉദ്‌ഘാടനം (07-07-2023)
കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയതാണ് ടാലന്റ് ലാബ്. ടാലന്റ് ലാബിന്റെ ആരംഭം മുതൽതന്നെ ജി യു പി എസ് ക്ലാരി പലമേഖലകളിലായി പരിശീലനം നൽകി വരുന്നു. 2023-24 അധ്യയന വർഷത്തെ ടാലന്റ് ലാബിന്റെ ഉദ്‌ഘാടനം പ്രശസ്ത കലാകാരൻ കലാഭവൻ ജിത്തു നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗ ചെണ്ട കരാട്ടെ എയ്‌റോബിക്സ് എന്നിവയ്ക്ക് തുടക്കം കുറിച്ചു.
ലോക ജനസംഖ്യ ദിനം (11-07-2023)
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു 6F- ക്‌ളാസിലെ ഫാത്തിമ ഐ കുറിപ്പ് അവതരിപ്പിച്ചു.
ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് സ്കൂൾ തലം (11-07-2023)
അറബി ഭാഷയിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തുന്ന ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് ജി യു പി എസ് ക്ലാരിയിൽ 11-07-2023 നു നടത്തി.
ഒന്നാം സ്ഥാനം LP - HINFA 4B
രണ്ടാം സ്ഥാനം LP - FATHIMA RAYYA 4D
മൂന്നാം സ്ഥാനം LP - AFRIN B 4B
ഒന്നാം സ്ഥാനം UP - MUNAWIRA PARVEEN 7C
രണ്ടാം സ്ഥാനം UP - MUHAMMED HISHAM 7A
മൂന്നാം സ്ഥാനം UP - AMAN 5E
മലാല ദിനം (12-07-2023)
മലാല ദിനത്തോടനുബന്ധിച്ചു കുട്ടികൾ കുറിപ്പ് അവതരിപ്പിച്ചു. 6B- ക്‌ളാസിലെ ആമേഖ കൃഷ്ണയാണ് കുറിപ്പ് തയ്യാറാക്കിയത്.
ചന്ദ്ര ദിനം (21-07-2023)
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ഏഴാം ക്ലാസിലെ വിനയ് മനോജ് നീൽ ആംസ്‌ട്രോങ്ങിന്റെ വേഷസാദൃശ്യത്തിൽ കുട്ടികളോട് സംവദിച്ചു.
പ്രേംചന്ദ് ജയന്തി (31-07-2023)
പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ചു ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ബധായി കാർഡ്, പ്രേം ചന്ദിന്റെ ചിത്രം, പ്രൊഫൈൽ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് പ്രേംചന്ദിനെ കുറിച്ചുള്ള കുറിപ്പുകൾ അവതരിപ്പിച്ചു.
ഹിരോഷിമ ദിനം (06-08-2023)
സ്കൂൾ അസംബ്ലിയിൽ അമേഘ യുദ്ധ വിരുദ്ധ സന്ദേശം വായിച്ചു.
ഗണിത ക്ലബ് ഉദ്‌ഘാടനം (08-08-2023)
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം സാമൂഹ്യ പ്രവർത്തനം
രാജ്യം 77- ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ എസ് എസ് എസ് എസ് ന്റെ നേതൃത്വത്തിൽ സോഷ്യൽ സർവീസ് സ്‌കീം വോളന്റിയർമാരും അധ്യാപകരും ചേർന്ന് 1500 മെഡിസിൻ കവറുകൾ നിർമ്മിച്ചു. എസ് എസ് എസ് എസ് ന്റെ ചുമതലയുള്ള അധ്യാപകരായ പ്രസാദ് മാഷും സിനി ടീച്ചറും 33- വളണ്ടിയർമാരും ചേർന്ന് മെഡിസിൻ കവറുകൾ എടരിക്കോട് ഗവൺമെന്റ് ആയുർവേദ ഡിസ്പെന്സറിയിലെ ഡോക്ടർക്ക് കൈമാറി. പ്രധാനാധ്യാപകൻ അബ്ദുസലാം മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
സ്വാതന്ത്ര്യ ദിനം (15-08-2023)
77-മത് സ്വാതന്ത്ര്യദിനാഘോഷം ജി യു പി എസ് ക്ലാരിയിൽ വളരെ വിപുലമായിത്തന്നെ ആഘോഷിചു. 9- മണിയോട് കൂടി ആരംഭിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസലാം മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് എൽ പി, യു പി ക്‌ളാസിലെ കുട്ടികൾ പ്രച്ഛന്നവേഷം, ദേശഭക്തിഗാനം, പ്രസംഗം, നൃത്തശില്പം, കവിത, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
വീരചരിതം 2023/ഭാരതീയം 2023
എൽ പി തല വിജയികൾ (ഭാരതീയം 2023)
ഒന്നാം സ്ഥാനം : ഹിൻഫ, നിഷ്‌മൽ
രണ്ടാം സ്ഥാനം : അമിതേഷ് കൃഷ്ണ, റൈഫ
മൂന്നാം സ്ഥാനം : അമർനാഥ് കെ വി, ഫാത്തിമ റഹ്മ
യു പി തല വിജയികൾ (വീര ചരിതം 2023)
ഒന്നാം സ്ഥാനം : വിനയ് മനോജ് ,നിസ്ല ജെംഷി
രണ്ടാം സ്ഥാനം : സാകേത് എ, ഫാത്തിമ ഐ
മൂന്നാം സ്ഥാനം : റിദ ഫാത്തിമ, ഫാത്തിമ ലിയാ എം
കുട്ടികൾക്കായി സ്കൂളിൽ പായസം വിതരണം ചെയ്തു.
കർഷക ദിനം - ചിങ്ങം 1- (17-08-2023)
നമ്മുടെ രാജ്യത്തിൻറെ സമഗ്രവളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർഷിക മേഖല. ഇന്നത്തെ കുട്ടികൾ കൃഷിയുടെ പ്രാധാന്യം മനസിലാക്കുക, കർഷകരുടെ മഹത്വം തിരിച്ചറിയുക എന്ന ഉദ്ദേശത്തോടു കൂടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകയെ ആദരിക്കൽ ചടങ്ങു ജി യു പി എസ ക്ലാരിയിൽ നടത്തി. സ്കൂളിലെ ജീവനക്കാരിയും കർഷകയുമായ ശ്രീമതി പുഷ്പയെ ആണ് ആദരിച്ചത്. ഹെഡ്മാസ്റ്റർ അബ്ദുസലാം സർ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. ശ്രീമതി പുഷ്പ കുട്ടികളുമായി കൃഷി അറിവുകൾ പങ്കുവെച്ചു.
ഓണാഘോഷം (ആർപ്പോ ....2k23)(25-08-2023)
2023-ലെ ഓണാഘോഷം ആർപ്പോ ...വളരെ മനോഹരമായി ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളം ഓണസദ്യ വിവിധ കളികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് പ്രധാനാധ്യാപകൻ, PTA പ്രസിഡന്റ്, മറ്റ് PTA, MPTA ഭാരവാഹികൾ സമ്മാനം നൽകി. രക്ഷിതാക്കൾക്കായി വടംവലി മത്സരവും സംഘടിപ്പിച്ചു.
കായിക മേള (13,14-09-2023)
2023-24 വർഷത്തെ കായിക മേള പ്രധാനാധ്യാപകന്റെ അഭാവത്തിൽ സഖി എം സി ഉദ്‌ഘാടനം ചെയ്തു.
ക്‌ളാസ് പി ടി എ മീറ്റിംഗ് (11-09-2023)
2023-24 അധ്യയന വർഷത്തെ രണ്ടാമത്തെ ക്‌ളാസ് പി ടി എ മീറ്റിംഗ് 11-09-2023-നു ഉച്ചയ്ക്ക് ശേഷം നടന്നു.
അജണ്ട
- ഒന്നാം പാദവാർഷിക പരീക്ഷ വിലയിരുത്തൽ
- വിജയ സ്പർശം
- എൽ എസ് എസ് , യു എസ് എസ് അക്കാദമിക പ്രവർത്തനങ്ങളുടെ വിശകലനം
- വിവിധ മേളകളുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച
ചങ്ങാതിക്കൂട്ടം (15,16-09-2023)
എസ് എസ് എസ് എസ് ദ്വിദിന ഓറിയന്റഷന് ക്യാമ്പ്
PRAGYAN 2K23(സ്കൂൾ തല ശാസ്ത്ര മേള )
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം, ഐ ടി എന്നിവയിൽ കുട്ടികളുടെ കഴിവുകളുടെ മത്സരം സ്കൂളിൽ മികവാർന്ന രീതിയിൽ തന്നെ നടന്നു. മത്സരങ്ങൾക്ക് ശേഷം എല്ലാ കുട്ടികൾക്കും പ്രദര്ശനം കാണാൻ അവസരം നൽകുകയും ചെയ്തു.
കലിക-The Fest of Klariens ( സ്കൂൾ കലോത്സവം )(20,21-09-2023)
ഗാന്ധി ജയന്തി (02-10-2023)
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗാന്ധി ക്‌ളാസ് തല മാഗസിൻ നിർമ്മിച്ചു. പ്രധാനാധ്യാപകൻ അബ്ദു സലാം മാസ്റ്റർ അസംബ്ലിയിൽ പതിപ്പുകളുടെ പ്രകാശന കർമ്മം നിർവഹിച്ചു.
മനനം 2023 (05-10-2023)
ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി VPSV ആയുർവേദ കോളജ് കോട്ടക്കൽ ജി യു പി എസ ക്ലാരിയിലെ കുട്ടികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം : സഞ്ജയ് കൃഷ്ണ കെ 7F
രണ്ടാം സ്ഥാനം : ഹിസാന നഫ്‌ല 6F
എസ് എസ് കെ നിർമ്മിച്ച് നൽകിയ ക്‌ളാസ് മുറികളുടെ ഉദ്‌ഘാടനം (06-10-2023)
വിജയസ്പർശം രക്ഷിതാക്കൾക്കുള്ള ക്‌ളാസ്
ഉപജില്ലാ ശാസ്ത്രമേള (25,26,27-10-2023)
ഉപജില്ലാ ശാസ്ത്രമേളയിൽ ജി യു പി എസ് ക്ലാരി എൽ പി , യു പി തലത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടി
മറ്റ് നേട്ടങ്ങൾ
- ഐ ടി മേളയിൽ ഓവറോൾ
- സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി , യു പി തലത്തിൽ ഓവറോൾ
- എൽ പി ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം
- മികച്ച സ്റ്റാൾ
PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023)
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്യാമ്പ് (06,07-01-2024)
ലോക ഹിന്ദി ദിനം (10-01-2024)
ലോക ഹിന്ദി ഭാഷ ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി അസംബ്ലി നടത്തി. കുറിപ്പ് വായിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.
മാസിൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് (24-01-2024)
ഉദ്‌ഘാടനം : പ്രധാനാധ്യാപകൻ ശ്രീ അബ്ദുസലാം മാസ്റ്റർ
റിപ്പബ്ലിക്ക് ദിന ആഘോഷം (26-01-2024)
ജി യു പി എസ് ക്ലാരിയിൽ റിപ്പബ്ലിക് ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിയ സർവമത പ്രാർത്ഥന ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി(INSPIRE INDIA). മധുരം വിതരണം ചെയ്തു .
സ്വാഗത സംഘം രൂപീകരണം (21-02-2024)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു.