ജി യു പി എസ് ഉണ്ണികുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamarajesh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ


ഗണിത ശാസ്ത്ര ദിനം ആചരിച്ചു

ഗണിത ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ ദേശീയ ഗണിത ദിനം  ആചരിച്ചു. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് എം മിനിജറാണി അധ്യക്ഷയായി. കെ രാജീവ്, പിവി ഗണേഷ്, എസ് ആർ ജി കൺവീനർ കെ ശ്രീലേഖ, കെ ഷൈല കുമാരി ,കെ കെ അനസ്, പി സിന്ധു  എന്നിവർ ആശംസകളർപ്പിച്ചു . ശരണ്യ, അനാമിക എന്നിവർ പ്രാർത്ഥന ചൊല്ലി.കൃഷ്ണേന്ദു പ്രബന്ധം അവതരിപ്പിച്ചു. ഗണിതഗാനാലാപനം,ജ്യോമെട്രിക് പാറ്റേൺ പ്രദർശനം, പ്രശ്നോത്തരി എന്നിവയും നടന്നു. ഗണിത ക്ലബ് കൺവീനർ കെ. പ്രസീത സ്വാഗതവും സുമിഷ നന്ദിയും പറഞ്ഞു.


അന്താരാഷ്ട്ര അറബി ഭാഷാ ദിനം

അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. മുന്നോടിയായി വിദ്യാർഥികൾക്കു വേണ്ടി ക്വിസ് , കയ്യെഴുത്ത്, പോസ്റ്റർ നിർമ്മാണം, ആശംസകാർഡ് നിർമാണം എന്നിവയിൽ മത്സരങ്ങൾ നടന്നു. ഉപജില്ലാ തലത്തിൽ പോസ്റ്റർ നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഹനാൻ ഫാത്തിമ പി യെയും മറ്റു മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും ഉപജില്ലാ അധ്യാപക പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ കെ അനസിനെയും അനുമോദിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ കെ അനസ് അധ്യക്ഷനായി .എം മിനിജ റാണി, കെ രാജീവ്, പിവി ഗണേഷ്, ടി റുക്സാന, സുമിഷ,പാർവതി, കെ പ്രസീത, കെ ശ്രീലേഖ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാത്തിമ ഹിബ കെ കെ, ലൈബ ഫാലിഹ  ടിടി എന്നിവർ പ്രാർത്ഥന ചൊല്ലി. ഷംന എൻ കെ സ്വാഗതവും യു. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.


പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  രണ്ടുദിവസങ്ങളിലായി വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടന്നു. മുളപ്പിച്ച വിത്ത് നടൽ, ഫ്രൈഡേ-ഡ്രൈഡേ,  മുൻ വർഷം നട്ട ചെടിയുടെ കൂടെ ഒരു സെൽഫി, പരിസ്ഥിതി ദിന ക്വിസ്,  കുടുംബത്തോടൊപ്പം തൈ നടൽ, ചിത്രരചന, പരിസ്ഥിതി ഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പൂർവ്വാധ്യാപകൻ എം ദാമോദരൻ  പരിസ്ഥിതി ദിന സന്ദേശം നൽകി, സീനിയർ അസിസ്റ്റൻറ് എൻ രാജീവൻ,  സ്റ്റാഫ് സെക്രട്ടറി ടി പി ഷീജ, എസ് ആർ ജി കൺവീനർ കെ ശ്രീലേഖ എന്നിവർ  ആശംസകളർപ്പിച്ചു . പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ രേഖ നന്ദി പറഞ്ഞു.