ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ചരിത്രം

09:55, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം .പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന മഹാരാജാസ് ഗേൾസ് ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് യൂണിവേഴ്സിറ്റി കോളേജിന് കിഴക്കുവശത്തുള്ള കെട്ടിടത്തിലായിരുന്നു. ഹൈസ്കൂൾ സൗകര്യപ്രദമായി മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിച്ചാൽ പ്രസ്തുത കെട്ടിടത്തിൽ സംസ്കൃത കോളേജ് തുടങ്ങാൻ കഴിയുമെന്ന് മഹാരാജാവ് മനസ്സിലാക്കി .മഹാരാജാസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ഏഴാം ക്ലാസും ഒമ്പതാം ക്ലാസും കോട്ടൺഹില്ലിലേക്ക് മാറ്റിയിരുന്നു .തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ മണക്കാട് ഉള്ള കുറ്റിക്കാട്ടിലും കുന്നു കുഴിയിലുള്ള ഗുണ്ടു കാട്ടിലും (ഇന്നത്തെ ബാർട്ടൺ ഹിൽ) സ്കൂളുകൾ സ്ഥാപിക്കാൻ സൗകര്യം ഉണ്ടെന്ന് മനസ്സിലായി .അങ്ങനെ മഹാരാജാവിന്റെ സഹോദരിയുടെ നാമധേയത്തിൽ ലക്ഷ്മിഭായി കാർത്തികതിരുനാൾ ഇംഗ്ലീഷ് ഹൈസ്കൂൾ ഫോർ ഗേൾസ് മണക്കാട്ടും മാതാവിൻറെ നാമധേയത്തിൽ സേതു പാർവ്വതി ബായി ഹൈസ്കൂൾ എന്ന് ഗുണ്ടു കാട്ടിലും( ബാർട്ടൺ ഹിൽ) സ്കൂളുകൾ സ്ഥാപിച്ചു.മണക്കാട്ടെ കുറ്റിക്കാട്ടിൽ ഉള്ള വിശാലമായ സ്ഥലം അന്ന് കാടുപിടിച്ചു കിടന്ന ശ്മശാനം ആയിരുന്നു .അതിനോടൊപ്പം ഒരു കാവും ഒരു കുളവും തെങ്ങ്, മാവ് ,പ്ലാവ്, പേര എന്നിങ്ങനെ ധാരാളം വൃക്ഷങ്ങളും നിറഞ്ഞു നിന്നിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ ശ്മശാനം പുത്തൻകോട്ടയിലേയ്ക്ക് മാറ്റി.കാടുകൾ വെട്ടിത്തെളിച്ച് രണ്ടു കിണറുകൾ കുഴിച്ച് 8 കെട്ടിടങ്ങൾനിർമ്മിക്കുകയും ചെയ്തു .1942 ജൂൺ പന്ത്രണ്ടാം തീയതി സർ സി പി രാമസ്വാമി അയ്യരാണ് ലക്ഷ്മിഭായി കാർത്തികതിരുനാൾ ഇംഗ്ലീഷ് എച്ച്എസ് ഫോർ ഗേൾസിന്റെ ഉദ്ഘാടനം നിർവഹിച്ചത് .ഈ സ്കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു. വർഷങ്ങൾക്കു ശേഷം ഇവിടെ റ്റി.റ്റി.സി ആരംഭിച്ചു .1960ആയതോടെ ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി ക്ലാസുകളും ട്രെയിനിംഗ് സ്കൂളും ഈ സ്ഥാപനത്തിൽ നിന്നും അടർത്തി ,പുതിയ 4 കെട്ടിടങ്ങൾ നിർമ്മിച്ച് ചുറ്റുമതിൽ കെട്ടി പ്രൈമറിയും ഹൈസ്കൂളും വേർപെടുത്തി ടീച്ചേഴ്സ് ടെയിനിംഗ് സ്കൂൾ ക്രമേണ ബേസിക് ടെയിനിംഗ് സ്കൂൾ എന്നും പിന്നീട് ഈ സ്ഥാപനത്തിന്റെ പേര് ടീ ച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നും ആയി മാറി .റ്റി.റ്റി.ഐ യോടൊപ്പം പ്രവർത്തിക്കുന്ന പ്രൈമറി സ്കൂളിൽ ഇപ്പോഴും ആൺ കുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട് .റ്റി.റ്റി.ഐയിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത്.തൊട്ടടുത്ത പുരയിടത്തിൽ ചമ്പ (മീൻ ) വിൽപ്പന ഉണ്ടായിരുന്നതിനാൽ ചമ്പക്കാട് സ്കൂൾ എന്നും മണക്കാട് സ്കൂൾ എന്നും വിളിച്ചിരുന്നു . മണൽ ധാരാളം ഉള്ള സ്ഥലം മണൽക്കാട്,പിന്നെ മണക്കാടും, മണ എന്ന വൃക്ഷം കാട് പോലെ വളർന്നു നിന്നിരുന്നതിനാൽ മണക്കാട് എന്നും സ്ഥലനാമം ഉണ്ടായതെന്നാണ് ഐതിഹ്യം.അറിവിന്റെ സരസ്വതി ക്ഷേത്രമായ ഈ വിദ്യാലയം ഒരു കാർത്തിക നക്ഷത്രം പോലെ തിളങ്ങട്ടെ എന്ന പ്രാർത്ഥനയോടെ ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്തുകൾ പാകി കൊണ്ട് അതിന്റെ ജൈത്രയാത്ര ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.