വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ

22:52, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ക്കൂളിന്റെ സൗകര്യങ്ങൾ

 

മൂന്നേക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട് റും .ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിയെടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു. ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.

വിപുലമായ സജ്ജീകരണങ്ങൾ, മേന്മനിലനി൪ത്തുന്നെ കെട്ടിട സമുച്ചയങ്ങൾ

മലങ്കരമാനേജ്മെന്റ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്തതോടെ സ്കൂളിന്റെ ഏതു മേഖയിലേയ്ക്കും വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളുമാണുള്ളത്..എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സി സി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.ലാബിലും എല്ലാ ക്ലാസ്സിലും ഇന്റ൪നെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ആഡിറ്റോറിയമായി ഉപയോഗിക്കാവന്ന ഒരു വലിയ ഹാൾ മൂന്നാമത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന എല്ലാ ആഘോഷ പരിപാടികൾക്കും ഈ ആഡിറ്റോറിയം സൗകര്യപ്രദമാണ്.

വിശാലവും സൗകര്യ പ്രദവും-സ്കൂൾ ആഡിറ്റോറിയം

മികവുറ്റതും വിപുലവുമായ സ്കൂൾ ആഡിറ്റോറിയം ഇനി സ്കൂളിനവകാശപ്പെടാം.

 

ലാബുകൾ

ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്.വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ സയ൯സ്ലാബിലും കമ്പ്യൂട്ട൪ലാബിലും നടത്തിയിട്ടുണ്ട്.ഉണ്ട്.

വിശാലമായലൈബ്രറി

ലൈബ്രറിക്ക് വിശാലമായ ഒരു ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഭംഗിയായ ഒരു ചിട്ടപ്പെടുത്തൽ ലൈബ്രറിയിൽ നടത്തിയിട്ടുണ്ട്. വായനയ്ക്കുതകുന്ന ക്രമപ്പെടുത്തലും പുസ്തകങ്ങളുടെ ക്രമീകരണവും പുതുമനിലനി൪ത്തുന്നവയാണ്. ദീപ ടീച്ചറുടെ നേതൃത്വം ലൈബ്രറിയിലെ പ്രവർത്തനങ്ങൾക്ക് മികവു നൽകുന്നു. വായനയ്ക്കായി പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റഫറൻസ് ഗ്രന്ഥങ്ങൾക്ക് പ്രത്യേകം തട്ടുകൾ മാറ്റിവച്ചിട്ടുണ്ട്. ആനുകാലികങ്ങളുടെ വായനയ്ക്കായി സജ്ജീകരിച്ചിട്ടുള്ള ഒരു വായനാ കോർണറുണ്ട്.

ആരോഗ്യം, കായികം സൗകര്യങ്ങളേറെ

മികവുറ്റൊരു ബാസ്ക്കറ്റ് ബാൾ കോർട്ട് സ്കൂളിനു സ്വന്തം.

 
thump

സ്റ്റാഫ്റൂമുകൾ

ഹയർ സെക്കന്ററി, ഹൈസ്കൂൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ, ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെന്റിിലൂടെ മുന്നേറുകയാണ്.

 

ടോയ്ലെറ്റുകൾ

 
ടോയ്ലെറ്റ് സൗകര്യം

വൃത്തിയും വെടിപ്പും നിലനി൪ത്തുന്ന തരത്തിലുള്ള മികവുപുല൪ത്തുന്നതാണ് ടോയ്ലെറ്റുകളുടെ സജ്ജീകരണങ്ങൾ . ആൺകുട്ടികളുടെ ടോയ് ലെറ്റിന്റെ എണ്ണം 11 ആണ്. അതോടൊപ്പം അവർക്കായി 28 യൂറിനൽസുണ്ട്. പെൺകുട്ടികൾക്കായുള്ള ടോയ്ലെറ്റ് 33 ആണ്.

സ്ക്കൂൾബസ്സുകൾ

 

അഞ്ചു സ്ക്കൂൾ ബസ്സുകൾ ‍ ‍സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട് തിരുവല്ലം, കാക്കാമൂല, വിഴിഞ്ഞം, ചൊവ്വര, എന്നിങ്ങനെ സ്ഥലങ്ങൾ തിരിച്ചുള്ള ബസ് യാത്ര കുട്ടികളെ ക്ലാസ്സ്സമയത്തിനു മുമ്പു തന്നെ ചിട്ടയായി സ്കൂളിലെത്തിക്കാൻ സാധിക്കുന്നു. ഓരോ വർഷവും അതിനനുസരിച്ച് അഡ്മിഷന് മികവു നേടാൻ സാധിക്കുന്നു.

പാചകസംവിധാനങ്ങൾ

ആരോഗ്യ പ്രദവും ശുചിയായതും ആയഒരു പുതിയ പാചകപ്പുര സ്കൂളിന് സ്വന്തമായി ഉണ്ട്. തികച്ചും മികവു നിലനി൪ത്തുന്ന സംവിധാനങ്ങൾ പാലിക്കപ്പെട്ടുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്


ചിത്രശാല