നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്
കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മിികച്ച വിദ്യാലയങ്ങളിലൊന്നാണ് നിര്‍മ്മല ഭവന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. അഭിവന്ദ്യനായ മാര്‍ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തില്‍ 1964-ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ 52 വര്‍ഷമായി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്കുുന്ന കര്‍മ്മത്തില്‍ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അണ്‍ എയ്ഡഡ് പൊതുവിദ്യാലയമാണ്.
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
കവടിയാര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | f01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 43044 |
ചരിത്രം
1964-ല്‍ സ്ഥാപിക്കപ്പെട്ട ഒരു അണ്‍എയ്ഡഡ് പൊതുവിദ്യാലയമാണ് നിര്‍മ്മല ഭവന്‍ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാര്‍ തോമസ് കുര്യാളശ്ശേരിയാണ് സ്ഥാപകന്‍. സിസ്റ്റര്‍. മേരി പേഷ്യന്‍സായിരുന്നു ആദ്യ പ്രിന്‍സിപാള്‍. സിസ്റ്റര്‍ മേരി പേഷ്യന്‍സിനു ശേഷം സിസ്റ്റര്‍ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റര്‍ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ല്‍ സിസ്റ്റര്‍ റിത മരിയ പ്രിന്‍സിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് "എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്" എന്ന സ്കൂള്‍ ലോഗോ നിലവില്‍ വന്നതും സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എല്‍സി ബ്യാച് ബോര്‍ഡിനു മുന്‍പിലെത്തിയത്. പതിമൂന്നു വര്‍ഷത്തെ പ്രശംസനീയമായ കാര്യനിര്‍വഹണത്തിനു ശേഷം സിസ്റ്റര്‍ ചുമതലയൊഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ല്‍ സിസ്റ്റര്‍ രോസ്ലിന്‍ പ്രിന്‍സിപ്പാളായ . വര്‍ഷം സ്കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. 1996 മുതല്‍ 2005 വരെ സിസ്റ്റര്‍ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. 2005-10 കാലയളവില്‍ നിര്‍മ്മല ഭവന്‍ സിസ്റ്റര്‍ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂള്‍ തിരുവനന്തപുരത്തെ സ്മാര്‍ട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്. 2010 മുതല് 2014 വരെ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ പ്രിന്‍സിപാള്‍ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍ ചുമതലയനുഷ്ഠിച്ചു. 2016-ല്‍ ഡോ. സിസ്റ്റര്‍ ജോല്‍സമ്മ ജെയിംസ് ചുമതലയോല്‍ക്കുന്നതുവരെ.
ഭൗതികസൗകര്യങ്ങള്‍
സ്മാര്‍ട്ട് ക്ലാസ്
കുട്ടികള്‍ക്ക് വിഷയങ്ങള്‍ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് സൗകര്യമുണ്ട്. * ഒന്നു മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാര്‍ട്ട് ക്ലാസ് സംവിധാനം ഉണ്ട് * കുട്ടികള്‍ക്ക് മനസിലാക്കുവാന്‍ എളുപ്പമുള്ള വിധത്തില് വിവിധ മോഡ്യൂലുകള്‍ നല്‍കിയിട്ടുണ്ട്
ലൈബ്രറി
കമ്പ്യൂട്ടര്‍വത്കൃതമായ സ്കൂള്‍ ലൈബ്രറി സൗകര്യം നിലനില്‍ക്കുന്നു * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങള്‍. * സ്ഥിരമായ നിരീക്ഷണ സംവിധാനം * ഫാകല്‍റ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരന്‍സ് വിഭാഗം
ഹൈ ടെക് കമ്പ്യൂട്ടര്‍ ലാബ്
സര്‍വസജ്ജമായ ശീതികരിക്കപ്പെട്ട ലാന്‍ നെറ്റ്വര്‍ക്ക്വഴി ബന്ധിക്കപ്പെട്ട നാല്‍പ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബ് കൂടാതെ അപ്പര്‍ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്.
മറ്റു ലാബ് സൗകര്യങ്ങള്‍
* സയന്‍സ് ലാബ് * ഗണിതശാസ്ത്ര ലാബ് * ബയോളജി ലാബ് * കെമിസ്ട്രി ലാബ് * ഫിസിക്സ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നേട്ടങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
റെവ്. സിസ്റ്റര്‍ മേരി പേഷ്യന്‍സ്._________________________(1964-'66) റെവ്‍ സിസ്റ്റര്‍ അലോഷ്യസ്._______________________ ____ (1966-'72) റെവ്‍ സിസ്റ്റര്‍ റിത മരിയ_______________________________(1972-'85) റെവ്‍ സിസ്റ്റര്‍ തെരേസ്‍ മേരി.__________________________(1985-'94, 1996-2005) റെവ് സിസ്റ്റര്‍ റോസ്ലിന്‍ _________________________________(1994-'96) റെവ് സിസ്റ്റര്‍ ഡോ. ട്രീസ നെടുങ്കുന്നേല്‍_________________ _(2005-'10) റെവ്‍ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ ._______________________ (2010-14) റെവ് സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍. .____________________ (2015-'16)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രി. ഷിബു ബേബി ജോണ്‍-(മുന്‍ മന്ത്രി)
- ശ്രി എം കെ മുനീര്‍-(മുന്‍ മന്ത്രി)'
- പ്രിയങ്ക മേരി ഫ്രാന്‍സിസ് -IAS
- ഗായത്രി കൃഷ്ണ -IAS
- ശ്രീമതി ജോസഫൈന്‍ വി ജി- മാസ്റ്റര്‍ ട്രെയ്നര്‍, ഐ.റ്റി@സ്കൂള്‍
- നന്ദിനി എന്‍ ജെ - സംഗീതജ്‍ഞ
- വിന്ദുജ മേനോന്‍- കലാതിലകം
- ചിപ്പി രഞ്ജിത്ത്-അഭിനേത്രി
- മഞ്ജിമ മേനോന്‍- അഭിനേത്രി
- താര കല്യാന്‍-അഭിനേത്രി
- മേജര്‍. ട്രിസ മേരി ജോസഫ്- ഇനത്യന്‍ ആര്‍മ്ഡ് ഫോര്‍സസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.518654,76.9557115| zoom=12 }}
jfjhfjh