നിർമ്മല യു പി എസ് ചമൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47471 (സംവാദം | സംഭാവനകൾ)
നിർമ്മല യു പി എസ് ചമൽ
വിലാസം
ചമല്‍
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-01-201747471




കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ ആവശ്യകത കണ്ടറിഞ്ഞ് ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ 1976 ല്‍ ചമല്‍ നിര്‍മ്മല യു. പി. സ്കൂളിന് ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ : ജോളി പൗലോസ് ഉം ആദ്യ വിദ്യാര്‍ത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോള്‍ ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് .നാട്ടുകാരുടെ നിസ്സനിസ്വാര്‍ത്ഥമായ സഹകരണവും മാനേജ്മെന്‍റെ പ്രോത്സാഹനവും അധ്യാപകരുടെ അര്‍പ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരും പ്രബുദ്ധരുമായ പൗരന്‍മാരെ പുന: സൃഷ്ടിക്കുക (വാര്‍ത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.


ഭൗതികസൗകരൃങ്ങൾ

ഏഴ് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിട സമുച്ചയം. 39 വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടത്തിന് കാലപ്പഴക്കം വരുത്തിയ ചില്ലറ അപാകതകള്‍ ഇല്ലാതില്ല. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗച്യാലയങ്ങളും പെണ്‍സൌഹ്യദ ശൗച്യാലയങ്ങളും ഉണ്ട്. കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്. ഗവണ്‍മെന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. പ്രത്യേക മുറിയില്ലാത്തതിനാല്‍ അലമാരയില്‍ സൂക്ഷിച്ച് 5,6,7,ക്ലാസടിസ്ഥാനത്തില്‍ കൈമാറി കൊണ്ടുവരുന്നു. 5,6,7,ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജോര്‍ജ്ജ് ജോസഫ്‌ , സിസ്റ്റര്‍. അന്നമ്മ കെ റ്റി , ബിജു മാത്യു , ലീപ ആന്റണി , സിസ്റ്റര്‍. ദീപ്തി തോമസ്‌ , മഞ്ജു മാത്യു , ഷീന ജോസഫ്‌ , സിസ്റ്റര്‍ . അനീസ്സ പി റ്റി , ശ്രുതി പി , മനോജ്‌ ടി ജെ , ബുഷറ സി ,


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=നിർമ്മല_യു_പി_എസ്_ചമൽ&oldid=211294" എന്ന താളിൽനിന്ന് ശേഖരിച്ചത്