എസ് എൻ വി എൽ പി എസ് മാന്നാനം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31420 H M (സംവാദം | സംഭാവനകൾ) ('ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോട് കുടി വളരെ സജീവമായ ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു .കുട്ടികളിൽ ഓർമശക്തി, ഏകാഗ്രത ,ആത്മവിശ്വാസം ,ബുദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോട് കുടി വളരെ സജീവമായ ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു .കുട്ടികളിൽ ഓർമശക്തി, ഏകാഗ്രത ,ആത്മവിശ്വാസം ,ബുദ്ധിശക്തി എന്നിവ വർധിപ്പിക്കാനും പ്രതിസന്ധികൾ മറികടന്ന് ജീവിത വിജയത്തിൽ എത്തിച്ചേരാൻ ആഴ്ചയിൽ ഒരു ദിവസം യോഗ അഭ്യസിപ്പിക്കുന്നു .എല്ലാ ദിവസവും സ്കൂൾ അസ്സംബ്ലിയിൽ എക്സസൈസുകൾ ചെയ്യിക്കുന്നു.ആരോഗ്യ പ്രവർത്തകർ സ്കൂളിൽ എത്തുകയും കുട്ടികൾക്കു ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും കുട്ടികളുടെ പൊക്കം ,തൂക്കം തുടങ്ങിയവ  നോക്കുകയും ആരോഗ്യപ്രശ്നമുള്ള കുട്ടികൾക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയുന്നു .കുട്ടികൾക്കു നിശ്ചിത സമയത്തു അൽബന്റസോൾ ഗുളികകൾ നൽകുകയും ചെയുന്നു .അഗർവാൾസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കാഴ്ച പരിശോധന നടത്തുകയും തുടർ ചികിത്സ വേണ്ട കുട്ടികളെ അറിയിക്കുകയും ചെയിതു .