എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ പട്ടണത്തിൽ പെൺകൂട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്, 1925 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്ക്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക, പള്ളി പണിയു ന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നിട് സ്‌ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗി ച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു. രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെന്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൌജന്യമായി നൽകി വരു ന്നതിന് മുമ്പു തന്നെ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരു ന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൌജന്യ യൂണിഫോം നൽകുന്നതിനു; വളരെയധികം വർഷങ്ങൾക്കു മുമ്പ് ഈ സ്‌ക്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി.ജെ. കൂട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗ തിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകർ, നിലവിലുള്ള സ്ക്കൂളുകൾക്കു സ്‌ക്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹ ത്തിന്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രര യോടെ നിലകൊള്ളുന്നു.