ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അടുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .
ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൃത്തിയാക്കാറുമുണ്ട്.