ബി സി എച്ച് എസ് എസ് മുക്കാട്ടുകര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാർത്ഥിനികളോടെ ഹൈസ്ക്കൂൾ മാത്രം ഇവിടെ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോൾ കോർട്ട്,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. താരതമ്യേ ന യാത്രാ സൌകര്യങ്ങൾ കുറവായ ഈ പ്രദേശത്ത് സെന്റ് ജോർജ്ജസ് എൽ.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂൾ ബസ്സ് സൌകര്യം ഏർ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.