ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വർണ്ണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും

പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമയുടെ ശില്പം



വർണ്ണചിറകേന്തി വർണ്ണകൂടാരത്തിലേക്ക്

ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടികൾക്ക് പഠനോപകരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.




പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും

പ്രഥമാധ്യാപിക ശ്രീമതി ബാലാമണി ടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിജ്ഞ ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം നടത്തി .


വായനവാരാചരണം


വായനവാരാചരണം

വായനയുടെ ലോകത്തേക് പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തുന്നതിനായി വായന വാരാചരണം വിപുലമായ രീതിയിൽ ആചരിച്ചു.

പുതുമയാർന്ന വായന പ്രവർത്തനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചു.



ചാന്ദ്രയാൻ 3  വിക്ഷേപണം തത്സമയം


ചാന്ദ്രയാൻ 3  വിക്ഷേപണം തത്സമയം

ചാന്ദ്രയാൻ 3  വിക്ഷേപണം തത്സമയം എല്ലാ കുട്ടികൾക്കും വീക്ഷിക്കുവാൻ അവസരം നൽകി.തുടർന്ന് ചന്ദ്രദിനാഘോഷ പരിപാടികളും വിപുലമായി ആചരിച്ചു.



ക്ലാസ് പി ടി എ



ക്ലാസ് പി ടി എ

ഈ വർഷത്തെ ക്ലാസ് പി ടി എ  ജൂലൈ  ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ   മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു .



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്രദിനത്തിൽ വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ ദേശീയപതാക ഉയർത്തി .കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും മധുര വിതരണവും നടത്തി.



പ്രമാണം:42547 emc-unarvvFIN.jpeg


ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടി

ഊർജ സംരക്ഷണ രംഗത്തെ സർക്കാർ സ്ഥാപനമായ എനർജി മാനേജ്‌മെന്റ് സെന്റർ നടത്തിയ ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടിയിൽ ഇടനിലയിലെ കുട്ടികൾ




പ്രമാണം:42547 onam-trophy-nddmuniFIN.jpeg

ഓണാഘോഷം 2024

നെടുമങ്ങാട് മുനിസിപ്പാലിറ്റി തല അത്തപ്പൂക്കള മത്സരം ,ഘോഷയാത്ര എന്നിവയിൽ മികച്ച വിജയം നേടിയ ഇടനിലയിലെ കുട്ടികൾ ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ. ജി ആർ അനിലിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു