അക്കാദമിക വർഷം 2023 -2024
കായികമേഖല
2023 -24 അധ്യയന വർഷം കായിക മേഖലയിൽ സെന്റ്മേരിസ് ഹൈസ്കൂൾ മുൻവർഷങ്ങളെ പോലെ തന്നെ അതിന്റെവിജയ ക്കുതിപ്പ് തുടർന്നു. സബ്ജില്ലാ, ജില്ല സംസ്ഥാന ,ദേശീയ തലങ്ങളിൽ വിവിധ കിരീടങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു .ദേശീയ വടംവലിയിൽ നാല് കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു .കൂടാതെ ഗെയിംസ് ഇനങ്ങളിൽ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനവും അത്‍ലെറ്റിക്സ് ഇനങ്ങളിൽ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി സെന്റ്മേരിസ് ഹൈസ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുകയും ചെയ്തുു. സബ്‍ജില്ലാ മത്സരങ്ങളിൽ318 കുട്ടികളും ജില്ലാതലത്തിൽ 78 കുട്ടികളും സംസ്ഥാനതലത്തിൽ നാല് കുട്ടികളും ദേശീയതലത്തിൽ ഒരു കുട്ടിയും പങ്കെടുത്തു കൊണ്ട് സെൻമേരിസ് ഹൈസ്കൂൾ അവരുടേതായ മുദ്ര കായികരംഗത്ത് വീണ്ടും പതിപ്പിച്ചു.