Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ക്ലബ്ബ്
മികച്ച പ്രവർത്തനം കാഴ്‌ച വെയ്ക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൽ ഉണ്ട് .എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം ക്ലബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു .ഗണിതമൂല ,ഗണിത കിറ്റ് ,ഗണിത മാഗസിൻ ,എന്നിവ സസ്കൂളിലും കുട്ടികളുടെ ഭവനങ്ങളിലും ഒരുക്കുകയും ,ഗണിത കേളികൾ ,ക്വിസ് ,പസിലുകളുടെ അവതരണം എന്നിവയും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്നു .സ്കൂൾ ലൈബ്രറിയിലെ ഗണിതപുസ്തകങ്ങളും ഇന്റർനെറ്റ് സൗകര്യവും ക്ലബ് പ്രവർത്തനങ്ങൾക്കായി ഉപയിഗിച്ചുവരുന്നു .
ശാസ്ത്രക്ലബ് =
വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾനടത്തപ്പെടുന്നു.ഇംഗ്ലീഷ് അസംബ്ളിനടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.
ആരോഗ്യ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി
മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു.
= ഭാഷാ ക്ലബ്
കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.
ലഹരി വിരുദ്ധ ക്ലബ്ബ്
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ്പ്രവർത്തിക്കുന്നു.