മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ,ആഘോഷങ്ങൾ

2022 -2023 അധ്യയന വർഷം
  1. പ്രവേശനോത്സവം#
2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്   പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് .  ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  1. പരിസ്ഥിതി ദിനം#
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരവും ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.
  1. വായനാദിനം#
ജൂൺ 19 മുതൽ 25 വരെ വായന വാരാചരണമായി ആഘോഷിച്ചു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് അസംബ്ലിയിൽ അവസരം നൽകുന്നു. പുസ്തക പ്രദർശനം, വായനാ മൂല സജ്ജീകരിക്കാൻ, ലൈബ്രറി ശാക്തീകരണം,വായനക്കുറിപ്പ് തയ്യാറാക്കൽ,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ നടത്തി എല്ലാ പ്രവർത്തി ദിനങ്ങളിലും ഒഴിവുവേളകൾ വായനയ്ക്കായി പ്രയോജനപ്പെടുത്തി വരുന്നു.
  1. അന്തർദേശീയ യോഗദിനം #
ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി.
  1. ചാന്ദ്രദിനം#
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
  1. സ്വാതന്ത്ര്യ ദിനം#
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ഭാഷയത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
  1. ഓണാഘോഷം#
സെപ്റ്റംബർ 2ന്  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു