ജി.എച്ച്.എസ്. അടുക്കം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32017-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നന്മയേകും സ്നേഹമായ് വിടരുവാൻ എൻ്റെയുള്ളിൽ കനിവു നീ നിറയ്ക്കണേ....

നല്ല വാക്കിൻ സാന്ത്വനമൊന്നേകുവാൻ അക്ഷരത്തിൻ ശക്തി ഞങ്ങൾക്കേകണേ...

ലോകമൊന്ന് നമ്മളൊന്ന് മന്ത്രമായി ജാതിമതഭേദചിന്തമായ്ക്കുവാൻ ഒപ്പമുള്ള സൗഹൃദത്തെ ഹൃത്തതിൽ ചേർത്തുവെച്ചറിയുവാൻ കരുതുവാൻ

മറ്റൊരാളിൻ വേദനയറിയുവാൻ

നല്ല വാക്കിൻ സാന്ത്വനമൊന്നേകുവാൻ

ഹരിതഭൂവിൻ മൃദുലമാം കരങ്ങളെ കരുതലോടെ കാക്കുവാൻ പഠിയ്ക്കണേ.....

സത്യസന്ധമാവണമെൻ ചെയ്തികൾ നീതിചിന്ത നല്ല ചിന്ത ഏകണേ.....

തിന്മ പോക്കും അഗ്നിയായ് ജ്വലിക്കുവാൻ ഞങ്ങളെ കരുത്തരാക്കിത്തീർക്കണേ

അറിവു ചിറകു നൽകണേ ആകാശവും ഉയരെ പാറണം ഭൂവിൻ ശക്തിയായ്.......

രചന

ഡോ. ആശ മിഥുൻ,

ഗവ. ഹൈ സ്കൂൾ മൂന്നാർ