ജി.എച്ച്.എസ്. കരിപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (→‎മികവ്)
ജി.എച്ച്.എസ്. കരിപ്പൂർ
വിലാസം
കരിപ്പൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201742040




തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

ചരിത്രം

1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ എല്‍ പി യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 583 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.8 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷടിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവ്

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷ

പി റ്റി ഭാസ്കരപ്പണിക്കര്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി പാലക്കാട് നടന്ന സംസ്ഥാനതലത്തില്‍ പങ്കെടുത്ത് പ്രോജക്ട്നു ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് എസ് അമ്പാടി
വിജയോത്സവം 2016


SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിന്‍ ,ഷാമില ഗോപിക,മിഥുന്‍രാജ് ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷന്‍ നേടിയ ഞങ്ങളുടെ പൂര്‍വവിദ്യാര്‍ത്ഥികളായ അര്‍ജുന്‍ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.

ഞങ്ങളുടെ അഭിമാനപാത്രങ്ങൾ
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ചലച്ചിത്രോത്സവം

സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചില്‍‍ഡ്രന്‍ ഓഫ് ഹെവന്‍, റെ‍ഡ്ബലൂണ്‍ , പഥേര്‍ പാഞ്ചാലി, കളര്‍ ഓഫ് പാരഡൈസ്, ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുണ്‍ ജയച്ചന്ദ്രന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാനങ്ങളും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത, അധ്യാപകരായ മംഗളാംമ്പാള്‍ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിന്‍, ബിന്ദു ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പില്‍ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളായിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എസ്.ഗോപിനാഥന്‍നായര്‍
സുലോചന തങ്കച്ചി
മുഹമ്മദ് ഹനീഫ
വിശ്വംബരന്‍ നായര്‍
മുരുകേശന്‍ പിള്ള
റംലാബീഗം.എസ്
ജ്യോതിഷ്മതി അമ്മ
കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍
അംബുജാക്ഷി അമ്മ
ഡി.രാജേന്ദ്രന്‍
ബി.ഉഷ
മുഹമ്മദ് അലി മഞ്ജറ
എന്‍. അമ്മദ്
ആര്‍.സബൂറാബീവി
കുമാരി.കെ.പി.ലത
ഉഷ കെ ആര്‍
റസീന എം ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കെ സുധി -
    ചെറുകഥാകൃത്ത്, നോവലിസ്റ്റ്.------
    ആകാശത്തിലെ നിരത്തുകള്‍, എസ്കവേറ്റര്‍, ഉദാരഞരക്കങ്ങള്‍(ചെറുകഥാസമാഹാരം)
    അഴിഞ്ഞുപോയ മുഖങ്ങള്‍ - (നോവലറ്റുകള്‍)
    ഇപ്പോള്‍ തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ്ങ് കോളേജില്‍ ലൈബ്രേറിയന്‍

പി കെ സുധിയുടെ ബ്ലോഗ്-[1]

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=209363" എന്ന താളിൽനിന്ന് ശേഖരിച്ചത്