ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ,
നേതൃത്വം : ശ്രീമതി സിൽജ യോഹന്നാൻ, ഫിലോമിന ജസി
കോവിഡ് കാലത്ത് ചിത്രരചന, നാടൻ പാട്ട്, ലളിതഗാനം, സിനിമാഗാനം എന്നിവ online ആയി അവതരിപ്പിച്ച് അതിജീവന കാലഘട്ടത്തെ സർഗാത്മകം ആക്കാൻ സ്കൂൾ ആർട്സ് ക്ലബിന് സാധിച്ചു. ഈ വർഷത്തെ ആർട്സ് ക്ലബ് ഉദ്ഘാടനം മുതിർന്ന അധ്യാപകൻ ശ്രീ ലോറൻസ് ടി ആന്റണി ഒരു നാടൻ പാട്ടു പാടി ക്കൊണ്ട് പ്രധാനാധ്യാപകൻ ശ്രീ ഷാൻ സാറിന്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രരചന നടത്തി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയും വ്യക്തിപരമായി ആശംസകാർഡുകൾ തയ്യാറാക്കി വരികളെഴുതി ഈണം നൽകി പാട്ടുകൾ പാടിയും തങ്ങളുടെ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. ഒക്ടോബർ 27 ന് വയലാർ സ്മൃതി സന്ധ്യ എന്ന പേരിൽ ഓൺലൈനായി വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു. ഡിസംബർ 15ന് കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങളും ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളും ഉൾപ്പെടുത്തി ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.