എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44057MCHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കഴി‍‍ഞ്ഞ പതിനഞ്ച് വർഷങ്ങളിൽ പതിമൂന്നുവർഷങ്ങളിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാതൃഭൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്തുവരുന്നു.

ഹിന്ദു നാടാർ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂൾ. 1960ൽ ശ്രീ.കെ.കുട്ടിയപ്പിനാടാർ, ശ്രീ.പി.കുഞ്ഞുകൃഷ്ണൻ നാടാർ എന്നിവരുടെ നേതൃത്വത്തിൽ എം.സി.യു.പി.എസ് ആയി പ്രവർത്തനമാരംഭിച്ച പ്രസ്തുത സ്കൂൾ 1976 ൽ ഹൈസ്കൂളായും 2000ൽ ഹയർസെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

            പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കൾക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാൽക്കോണം ശ്രീ മ‌ുത്താരമ്മൻ ക്ഷേത്രാങ്കണത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കാൻയോഗ്യരായ നിരവധി പ്രതിഭാധനരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേർക്കാഴ്ച നമ‌ുക്കിവിടെ ദർശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകർതൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.