സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|St.Josephs L.P.S. Balaramapuram}} center|55px| <font size=5><center>ഭൗതിക സൗകര്യങ്ങൾ</center></font size> ==ഭൗതിക സൗകര്യങ്ങൾ== <br/> <p style="text-align:justify"><font size=3> എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രമാണം:44228logo.jpg
ഭൗതിക സൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ


എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ. ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി.സ്കൂളിലെ അക്കാദമിക മികവ് ഉയർന്നതാണെങ്കിലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. കൂടുതൽ ക്ലാസ് മുറികൾ, ലൈബ്രറി - ലാബ് എന്നിവയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഇവയെല്ലാം ഈ വിദ്യാലയം കാത്തിരിക്കുന്ന ആവശ്യങ്ങളാണ്. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കലവറയും ഇവിടെ അത്യാവശ്യം തന്നെയാണ്.

ക്ലാസ് മുറികൾ

ഒരു നിലയായി ഉയർത്തുന്നതിന് മാനേജ്മെൻറ് അനുവദിച്ച ഫണ്ട് സഹായകമായി. അഞ്ച് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 9 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു.ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.